ജെ.എൻ.യു ആക്രമണം: നാം അതിവേഗം അരാജകത്വത്തിലേക്ക് നീങ്ങുന്നു -ചിദംബരം
text_fieldsന്യൂഡൽഹി: നാം അതിവേഗം അരാജകത്വത്തിലേക്ക് നീങ്ങുന്നു എന്നതിന്‍റെ ഏറ്റവും ശക്തമായ തെളിവാണ് ജെ.എൻ.യുവിൽ ഇന്നലെ യുണ്ടായ ആക്രമണം എന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ഞെട്ടിക്കുന്നതും ലജ്ജാകരവുമായ പ് രവൃത്തിയാണിതെന്നും അദ്ദേഹം കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തലസ്ഥാനത്ത് കേന്ദ്രസർക്കാർ, ആഭ്യന്തരമന്ത്രി, ലെഫ്റ്റനന്‍റ് ജനറൽ, പൊലീസ് കമ്മീഷ്ണർ എന്നിവരുടെ നിരീക്ഷണത്തിലാണ് ഇന്ത്യയിലെ മുൻനിര സർവകലാശാലയിൽ ഈ അക്രമം സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൂത്രധാരൻ അമിത് ഷാ -കെ.സി. വേണുഗോപാൽ
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അക്രമികൾ അഴിഞ്ഞാടിയതിനു പിന്നിലെ സൂത്രധാരൻ ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് കെ.സി. വേണുഗോപാൽ. 24 മണിക്കൂറിനകം കുറ്റവാളികളെ അറസ്റ്റ് ചെയ്യണം. ഇത്ര വലിയ ആക്രമണം അറിഞ്ഞില്ലെന്ന് പറയുന്നത് പൊലീസിന്‍റെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.