പി. ചിദംബരം അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച മാത്രം പരിഗണിക്കാൻ സുപ്രീംകോടതി തീരു മാനിച്ചതിനെ തുടർന്ന് െഎ.എൻ.എക്സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ക േന്ദ്രമന്ത്രിയുമായ പി. ചിദംബരം അറസ്റ്റിൽ. ജാമ്യാപേക്ഷയുടെ ഗതി അറിയാൻ കാത്തിരുന് ന ചിദംബരം, താൻ ഒളിച്ചുനടക്കുകയല്ല, നീതി തേടുകയാണ് ഇതുവരെ ചെയ്തതെന്ന് വിശദീക രിച്ച് കോൺഗ്രസ് ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തുകയും വസതിയിൽ എത്തുകയും ചെയ്തതിനു പിന്നാലെയാണ് അത്യന്തം നാടകീയമായ രംഗങ്ങളോടെ അറസ്റ്റ് നടന്നത്. കാറിൽ സി.ബി.െഎ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്തുവരുന്നു. വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കുമെന്നാണറിയുന്നത്.
ഡൽഹി ജോർബാഗിലെ വസതിയിൽ രാത്രി 8.45ഒാടെയാണ് ചിദംബരം എത്തിയത്. തൊട്ടുപിന്നാലെ വസതിക്കു മുന്നിലെത്തിയ ഡസനോളം വരുന്ന സി.ബി.െഎ സംഘം ഗേറ്റിൽ മുട്ടി വിളിക്കുകയും കൂടുതൽ കാത്തുനിൽക്കാതെ മതിൽ ചാടി അകത്തുകടക്കുകയും ചെയ്തു. മറ്റൊരു സംഘം പിന്നാമ്പുറത്തെ ഗേറ്റ് ചാടി അകത്തുകടന്നു. എന്നാൽ, ചിദംബരം വാതിൽ തുറക്കാൻ സംഘത്തിന് കാത്തുനിൽക്കേണ്ടിവന്നു. പിന്നീട് 9.45ഓടെയായിരുന്നു അറസ്റ്റ്. സംഭവവികാസങ്ങൾക്കിടയിൽ വസതിക്കു മുന്നിൽ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
രാത്രി 8.15ന് പാർട്ടി ആസ്ഥാനെത്തത്തി ചിദംബരം വാർത്തസമ്മേളനം നടത്തുേമ്പാൾ സി.ബി.െഎ സംഘം അവിടെ എത്തിയിരുന്നില്ല. എ.െഎ.സി.സി ആസ്ഥാനത്തുനിന്ന് മുതിർന്ന അഭിഭാഷകരും കോൺഗ്രസ് സഹപ്രവർത്തകരുമായ കപിൽ സിബൽ, അഭിഷേക് സിങ്വി എന്നിവർക്കൊപ്പമാണ് അദ്ദേഹം വസതിയിലെത്തിയത്. അവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ നൽകിയതിനുശേഷം ഒരു ദിവസം ചിദംബരം വീട്ടിൽ ഉണ്ടായിരുന്നില്ല.
ചൊവ്വാഴ്ച വൈകീട്ട് ചിദംബരത്തിെൻറ വസതിയിൽ എത്തിയ സി.ബി.െഎ സംഘം നോട്ടീസ് പതിപ്പിച്ചാണ് മടങ്ങിയത്. നോട്ടീസ് കണ്ടാൽ രണ്ടു മണിക്കൂറിനകം അന്വേഷണ ഏജൻസി മുമ്പാകെ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, ഇൗ നിർദേശം അനുസരിക്കുന്നതിന് ചിദംബരത്തിന് സമയം നൽകാതെ, തിടുക്കപ്പെട്ട് വസതിയിൽ എത്തുകയും മതിൽ ചാടിക്കടക്കുകയുമായിരുന്നു അന്വേഷണ സംഘം. പിന്നാലെ, ഇ.ഡി. ഉദ്യോഗസ്ഥരും ഡൽഹി പൊലീസിെൻറ 50 അംഗ സംഘവും സ്ഥലത്തെത്തി. വെള്ളിയാഴ്ചത്തേക്ക് സുപ്രീംകോടതി പരിഗണിക്കാൻ മാറ്റിവെച്ച മുൻകൂർ ജാമ്യാപേക്ഷ ഇതോടെ അപ്രസക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.