പ്രധാനമന്ത്രിയോട് രാജ്യത്തെ ദരിദ്രരെ കുറിച്ചും ചിന്തിക്കാൻ പറയൂ - ചിദംബരം
text_fieldsന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിക്കിടെ രാജ്യത്തെ ദരിദ്രരുടെ ഉപജീവനമാർഗത്തെ കുറിച്ചു ം ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർമ്മപ്പെടുത്തി മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി . ചിദംബരം. ജീവൻ എന്നതുപോലെ പ്രധാനമാണ് ദിരിദ്രരുടെ ഉപജീവന മാർഗമെന്നത് പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കണ മെന്ന് ചിദംബരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിങ്, അശോക് ഗെഹ്ലോട്ട്, ഉദ്ദവ് താക്കറെ, എൻ. നാരായണസ്വാമി, ഭൂപേന്ദ്ര സിങ് ഭാഘേൽ, ഇ. പളനിസ്വാമി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ചിദംബരത്തിെൻറ ട്വീറ്റ്.
രാജ്യം കൊറോണ വൈറസ് ഭീഷണിക്കെതിരെ പോരാടുമ്പോൾ ദരിദ്രർക്കുവേണ്ടിയും സർക്കാർ പ്രവർത്തിക്കണമെന്ന് ചിദംബരം പറഞ്ഞു. കോവിഡ്19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ദരിദ്രരെ ബാധിക്കുന്നതായും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടതായും ചിദംബരം ട്വിറ്ററിൽ കുറിച്ചു.
‘‘കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ ദരിദ്രർക്ക് അവരുടെ തൊഴിലോ സ്വയം തൊഴിലോ നഷ്ടപ്പെട്ടു. അവരുടെ തുച്ഛമായ സമ്പാദ്യം തീർന്നു. പലരും ഭക്ഷണത്തിനായി വരിയിൽ നിൽക്കുന്നു. അവർക്ക് വിശന്ന് വലയുന്നത് കാണാൻ സംസ്ഥാനങ്ങൾക്ക് കഴിയുമോ?‘‘- ചിദംബരം ട്വീറ്റ് ചെയ്തു.
പാവപ്പെട്ട കുടുംബങ്ങൾക്ക് പണം നൽകാൻ മുഖ്യമന്ത്രിമാർ ആവശ്യപ്പെടണം. ദിരിദ്രരെ കുറിച്ച് പുനർവിചിന്തനം ചെയ്യൂ എന്നത് ഐക്യകണ്ഠേനയുള്ള ആവശ്യമാകണമെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ വിഡിയോ കോൺഫറൻസിങ് യോഗം വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരത്തിൻെറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.