കോടതി തള്ളാനിരിക്കുന്ന ബിൽ -പി. ചിദംബരം
text_fieldsന്യൂഡൽഹി: കോടതിയിൽ ഭരണഘടനാസാധുത നഷ്ടപ്പെടുന്ന നിയമനിർമാണമാണ് പൗരത്വ ഭേദഗതി ബിൽ എന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻകൂടിയായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. പൗരത്വ ബില്ലിെൻറ കാര്യത്തിൽ ആരാണ് സർക്കാറിന് നിയമോപദേശം തന്നതെന്ന് ചിദംബരം ചോദിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സഭയായ രാജ്യസഭ പാസാക്കുന്ന പൗരത്വ ബിൽ ജനം തെരഞ്ഞെടുക്കാത്ത ജഡ്ജിമാരും അഭിഭാഷകരും ചേർന്ന് അസാധുവാക്കാൻ പോവുകയാണെന്ന് പി. ചിദംബരം മുന്നറിയിപ്പ് നൽകി. ഭരണഘടനാവിരുദ്ധ ബില്ലാണിത്. എല്ലാവരും അഭിഭാഷകരല്ലെങ്കിലും നിയമമുണ്ടാക്കുേമ്പാൾ അതിെൻറ ഭരണഘടനസാധുത നോക്കേണ്ടവരാണ്.
പാർലമെൻറിെൻറ ധർമം ജുഡീഷ്യറിക്ക് വിട്ടുകൊടുക്കുകയാണ് ഇതിലൂെട ചെയ്യുന്നത്. പാർലമെൻറിെൻറ മുഖത്തേൽക്കുന്ന അടിയായിരിക്കുമത്. കാരണം ഇൗ നിയമം തള്ളുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അറ്റോണി ജനറലിനോട് കൂടിയാലോചന നടത്തിയിരുന്നോ എന്ന് ചോദിച്ച ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ ആറ് ചോദ്യങ്ങളും ഉന്നയിച്ചു.
അമിത് ഷായോട് ചിദംബരത്തിന്റെ ആറ് ചോദ്യങ്ങൾ
- ഒന്ന്: മറ്റു അയൽരാജ്യങ്ങളുള്ളപ്പോൾ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ മൂന്ന് രാജ്യങ്ങളെമാത്രം ഒരു ഗ്രൂപ്പായി പരിഗണിച്ചതെന്തു കൊണ്ട്?
- രണ്ട്: വിവിധ മതങ്ങളിൽനിന്ന് ആറു മതങ്ങളെമാത്രം തെരഞ്ഞെടുത്തതെങ്ങനെ? അഹ്മദിയാക്കളെയും റോഹിങ്ക്യകളെയും ഒഴിവാക്കിയതെന്തുകൊണ്ട്?
- മൂന്ന്: ഇബ്രാഹീം പ്രവാചകെൻറ പാരമ്പര്യത്തിൽെപ്പടുന്ന മൂന്നു മതങ്ങളായ ക്രിസ്തുമതം, ജൂത മതം, ഇസ്ലാം മതം എന്നിവയിൽ ക്രിസ്തുമതത്തെ മാത്രം ഉൾപ്പെടുത്തി മറ്റു രണ്ടു മതങ്ങളെ ഒഴിവാക്കിയതെന്തുകൊണ്ട്?
- നാല്: എന്തുകൊണ്ടാണ് ശ്രീലങ്കൻ ഹിന്ദുക്കളെയും ഭൂട്ടാനിലെ ക്രൈസ്തവരെയും ഒഴിവാക്കിയത്?
- അഞ്ച്: എന്തുകൊണ്ടാണ് മതപരമായ പീഡനം മാത്രം? ജനങ്ങൾ രാഷ്ട്രീയത്തിെൻറയും ഭാഷയുടെയും ആഭ്യന്തര യുദ്ധത്തിെൻറയും പേരിലും പീഡനമേൽക്കുന്നില്ലേ?
- ആറ്: നിയമത്തിനു മുമ്പിൽ എല്ലാവരും സമന്മാരാണെന്ന, ഭരണഘടനയുടെ 14ാം അനുഛേദത്തിെൻറ ലംഘനവുമല്ലേ ഇത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.