ചിദംബരം മൂന്നുദിവസം കൂടി സി.ബി.െഎ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും മുൻ കേ ന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ ചോദ്യംചെയ്യാൻ കോടതി മൂന്നുദിവസം കൂടി സി.ബി.ഐ കസ ്റ്റഡിയിൽവിട്ടു. സെപ്റ്റംബർ രണ്ടുവരെ കസ്റ്റഡിയിൽ വിട്ട് പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറാണ് ഉത്തരവിട്ടത്. ഡൽഹി ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർ ന്ന് ആഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
ചോദ്യംചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും അഞ്ചുദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നുമാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. എന്തിനാണ് അഞ്ചുദിവസം കൂടി ആവശ്യപ്പെടുന്നതെന്ന് ജഡ്ജി ചോദിച്ചപ്പോൾ വളരെയധികം രേഖകളുണ്ടെന്നായിരുന്നു സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് മറുപടി നൽകി.
ഇത് അറിയാമെങ്കിൽ എന്തുകൊണ്ടാണ് ആദ്യതവണയും രണ്ടാം തവണയും അഞ്ചുദിവസം വീതം കസ്റ്റഡി ആവശ്യപ്പെട്ടതെന്ന് ജഡ്ജി ചോദിച്ചു. ഇതെല്ലാം ചോദ്യങ്ങൾക്ക് ചിദംബരം ഉത്തരം നൽകുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
തിങ്കളാഴ്ചവരെ സി.ബി.ഐ കസ്റ്റഡിയിൽ തുടരുന്നതിൽ പ്രശ്നമില്ലെന്ന് ചിദംബരം സുപ്രീംകോടതിയെ അറിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, 55 മണിക്കൂർ ചോദ്യംചെയ്തിട്ടും പണമിടപാടുമായി ബന്ധപ്പെട്ട ഒരു രേഖയും കാണിച്ചിട്ടില്ലെന്ന് ചിദംബരത്തിനു വേണ്ടി ഹാജരായ ദയൻ കൃഷ്ണൻ പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ സെപ്റ്റംബർ രണ്ടുവരെ സി.ബി.ഐ കസ്റ്റഡിയിൽ തുടരുന്നതിൽ എതിർപ്പില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
അതിനിടെ ചിദംബരത്തെ ചോദ്യം ചെയ്തതിെൻറ വിവരങ്ങൾ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം(ഇ.ഡി)സീൽ ചെയ്ത കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്.ബോപ്പണ്ണ എന്നിവർക്ക് മുമ്പാകെയാണ് രേഖകൾ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.