Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2019 8:18 PM IST Updated On
date_range 4 Sept 2019 1:02 AM ISTകസ്റ്റഡിയിലും കേന്ദ്ര സർക്കാറിനെ ട്രോളി ചിദംബരം
text_fieldsbookmark_border
ന്യൂഡൽഹി: സി.ബി.ഐ കസ്റ്റഡിയിലും സർക്കാറിനെ ട്രോളി മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരായി പുറത്തിറങ്ങുമ്പോൾ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദന വളർച്ച (ജി.ഡി.പി) സൂചിപ്പിച്ചായിരുന്നു ചിദംബരത്തിന്റെ പരിഹാസം.
ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച വരെ നീട്ടിയതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കൈ ഉയർത്തി അഞ്ച് എന്ന് ആംഗ്യം കാണിച്ച് ‘‘അഞ്ച് ശതമാനം...., നിങ്ങൾക്കറിയുമോ അഞ്ച് ശതമാനം എന്താണെന്ന്?’’ എന്ന് ചോദിച്ചാണ് കേന്ദ്ര സർക്കാറിനെ പരിഹസിച്ചത്.
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജി.ഡി.പി അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങും വിഷയത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തുവന്നിരുന്നു. സാമ്പത്തിക വളർച്ച അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നത് ഇന്ത്യ ദീർഘകാല മാന്ദ്യത്തിനു നടുവിലാണെന്ന സൂചന നൽകുന്നതെന്നായിരുന്നു മൻമോഹൻ പറഞ്ഞത്.A quick reminder by @PChidambaram_IN on why he's feared by the BJP govt. #ModiMadeEconomicCrisis pic.twitter.com/9XOdVf6saT
— Congress (@INCIndia) September 3, 2019
ചിദംബരം വ്യാഴാഴ്ച വരെ സി.ബി.െഎ കസ്റ്റഡിയിൽ
ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ കൂടുതൽ ചോദ്യംചെയ്യാനില്ലെന്ന സി.ബി.െഎയുടെ നിലപാടിനിടയിൽ, അദ്ദേഹത്തെ തിഹാർ ജയിലിൽ അയക്കാതെ വ്യാഴാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശം. 15 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനുമുമ്പ് ചോദ്യംചെയ്യൽ പൂർത്തിയായാൽ കുറ്റാരോപിതനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ അയക്കേണ്ടിവരും. ചിദംബരത്തിെൻറ കാര്യത്തിൽ ഇൗ സാഹചര്യം നിലനിൽക്കെയാണ് സി.ബി.െഎക്ക് തുടർന്നും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന വാദം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ നടത്തിയത്.
ചൊവ്വാഴ്ച വരെ സി.ബി.െഎ കസ്റ്റഡി തുടരാൻ തിങ്കളാഴ്ച സുപ്രീംകോടതി നിർദേശിച്ചിരുന്നു. വ്യാഴാഴ്ച മാത്രമാണ് ചിദംബരവുമായി ബന്ധപ്പെട്ട വിവിധ കേസുകൾ സുപ്രീംകോടതിയും വിചാരണ കോടതിയും പരിഗണിക്കുക. ഇൗ സാഹചര്യത്തിൽ ബാക്കിയുള്ള രണ്ടു ദിവസത്തേക്കുകൂടി തൽസ്ഥിതി തുടരാൻ അനുവദിക്കണമെന്നും ഇടക്കാല ജാമ്യത്തിന് ഇതിനിടയിൽ വിചാരണ കോടതിയെ സമീപിക്കില്ലെന്നും ചിദംബരത്തിെൻറ അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കിയതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story