െറയ്ഡുകളിൽനിന്ന് രക്ഷതേടി ചിദംബരം സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: സ്വൈര്യമായി ജീവിക്കാൻ അനുവദിക്കണമെന്നും സ്വകാര്യത അടക്കമുള്ള മൗലികാവകാശങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യെപ്പട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു.
മകൻ കാർത്തി ചിദംബരത്തിെൻറ കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നി ഏജൻസികൾ നിരന്തരം തെൻറ വസതിയിലും മറ്റും റെയ്ഡ് നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ചിദംബരം ഹരജി നൽകിയത്. നടപടികൾക്കു പിന്നിൽ രാഷ്ട്രീയ വിദ്വേഷമാണെന്നും അദ്ദേഹം ആരോപിച്ചു.
കാർത്തി ചിദംബരം പ്രതിയായ എയർസെൽ-മാക്സിസ് ആൻഡ് െഎ.എൻ.എക്സ് മിഡിയ കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും റെയ്ഡ് നടത്തുന്നത്. അന്വേഷണ ഏജൻസികൾ നിരന്തരം സമൻസ് അയക്കുകയാണ്. കുടുംബാംഗങ്ങളെ അനാവശ്യമായി ചോദ്യം ചെയ്യുന്നു. ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ നിയമവിരുദ്ധമായി കണ്ടുകെട്ടി. സി.ബി.െഎ ഫയൽ ചെയ്ത പ്രഥമവിവര റിപ്പോർട്ട് നിയമവിരുദ്ധമാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.