Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.എം.ജോസഫി​െൻറ...

കെ.എം.ജോസഫി​െൻറ നിയമനത്തിന്​ മതമോ സംസ്ഥാനമോ ആണോ കേന്ദ്രത്തിന്​​ തടസമെന്ന്​ ചിദംബരം

text_fields
bookmark_border
കെ.എം.ജോസഫി​െൻറ നിയമനത്തിന്​ മതമോ സംസ്ഥാനമോ ആണോ കേന്ദ്രത്തിന്​​ തടസമെന്ന്​ ചിദംബരം
cancel

ന്യൂഡൽഹി: കൊളീജിയം നിർദേശിച്ച ജസ്​റ്റിസ്​ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള തടസം അദ്ദേഹത്തി​​​െൻറ മതവും സംസ്ഥാനവുമാണോ എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം. കൊളീജിയം നിര്‍ദ്ദേശിച്ചവരില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ച നടപടിക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ചിദംബരം.  

‘‘സുപ്രീംകോടതി ജഡ്​ജിയായി ഇന്ദു മല്‍ഹോത്ര  നിയമിക്കപ്പെട്ടതിൽ സന്തോഷമുണ്ട്​. കെ.എം.ജോസഫി​​​െൻറ നിയമനത്തില്‍ അനിശ്ചിതത്വം തുടരുന്നത് നിരാശയുണ്ടാക്കുന്നു. എന്ത്​ കാരണം കൊണ്ടാണ്​ കെ.എം ജോസഫി​​​െൻറ നിയമനം തടഞ്ഞുവെക്കുന്നത്​?  മതമോ, സംസ്ഥാനമോ, ഉത്തരാഖണ്ഡിൽ അദ്ദേഹം പുറപ്പെടുവിച്ച വിധിയോ?’’- ചിദംബരം ട്വീറ്റ്​ ചെയ്​തു.  

ഉത്തരാഖണ്ഡ്​ ചീഫ്​ ജസ്​റ്റിസായ കെ.എം ജോസഫ്​ 2016-ല്‍ ഹരീഷ് റാവത്തി​​​െൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം  തടയുകയും രാഷ്​ട്രപതി ഭരണത്തിന്​ ഉത്തവിടുകയും ചെയ്​തിരുന്നു. ഇൗ വിധി മോദിസർക്കാറിന്​ അതൃപ്​തിയുണ്ടാക്കി. ഇതി​​​െൻറ പ്രതികാരമാണോ കേന്ദ്രസർക്കാർ സുപ്രീംകോടതി നിയമനത്തിൽ അദ്ദേഹത്തിനോടു ചെയ്യു​ന്നതെന്നാണ്​ പി.ചിദംബരം ആരാഞ്ഞത്​.

ജനുവരിയിലാണ് ​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ ചെലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരങ്ങിയ കൊളീജിയം ഇന്ദു മൽഹോത്രയുടെയും കെ.എം ജോസഫി​​​െൻറയും പേരുകൾ നിർദേശിച്ചത്​.  മാസങ്ങൾക്കു ശേഷം ഇന്ദു മൽഹോത്രയെ നിയമിച്ചെങ്കിലും സീനിയോരിറ്റി  പ്രശ്​നം ചൂണ്ടിക്കാട്ടി ജസ്​റ്റിസ്​ കെ.എം ജോസഫി​​​െൻറ നിയമനം കേന്ദ്രസർക്കാർ തടയുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modip chidambaramreligionJustice Josephrulings
News Summary - Chidambaram on Justice Joseph- India news
Next Story