കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ കുറിച്ചാണ് പ്രണബ് നാഗ്പൂരിൽ പ്രസംഗിച്ചത് -ചിദംബരം
text_fieldsന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി വ്യാഴാഴ്ച നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. കോൺഗ്രസിന്‍റെ പ്രത്യയ ശാസ്ത്രമാണ് ശരിയെന്നതാണ് പ്രണബ് ആർ.എസ്.എസ് വേദിയിൽ പറഞ്ഞത്. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള പ്രണബിന്‍റെ രീതിയാണ് അതെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
Happy that Mr Pranab Mukherjee told the RSS what is right about Congress' ideology. It was his way of saying what is wrong about RSS' ideology
— P. Chidambaram (@PChidambaram_IN) June 8, 2018
ആർ.എസ്.എസിന്റെ ശിക്ഷ വർഗ് ക്യാമ്പിന്‍റെ സമാപന ചടങ്ങിലാണ് പ്രണബ് പങ്കെടുത്തത്. ചടങ്ങിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗെവാറിനെ അദ്ദേഹം വാനോളം പുകഴ്ത്തിയിരുന്നു. ഹെഡ്ഗെവാർ ഇന്ത്യയുടെ വീരപുത്രനാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആർ.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്ഗെവാറിന്‍റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമർപ്പിക്കാനാണ് താൻ ഇന്ന് ഇവിടെ എത്തിയതെന്ന് സന്ദർശക ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കോൺഗ്രസിെൻറ കടുത്ത എതിർപ്പ് അവഗണിച്ചാണ് പ്രണബ് ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത്. ബഹുസ്വരതയിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ പ്രണബിെൻറ നടപടി ചൊടിപ്പിച്ചതായി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചിരുന്നു. പ്രണബിൽനിന്ന് ഇൗ നടപടി പ്രതീക്ഷിച്ചതല്ലെന്ന് മുതിർന്ന നേതാവ് അഹമ്മദ് പേട്ടലും പറഞ്ഞു.
എന്നാൽ വാർഷിക പരിപാടിയിലേക്ക് പ്രമുഖ വ്യക്തികളെ ക്ഷണിക്കുന്ന പാരമ്പര്യം അനുസരിച്ചാണ് പ്രണബും എത്തിയത് എന്നാണ് ആർ.എസ്.എസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.