ഐ.എൻ.എക്സ് മീഡിയ കേസ്; മുൻകൂർ ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കേന്ദ്ര ഏജൻസിയുടെ നീക്കങ്ങൾക്ക് ഡൽഹി ഹൈകോടതിയും സുപ്രീംകോടതിയും അ നുകൂല നിലപാട് സ്വീകരിച്ചതോടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചി ദംബരം അറസ്റ്റിെൻറ വക്കിൽ. ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തിെൻറ മുൻകൂ ർ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളിയതിന് പിന്നാലെ അടിയന്തരമായി ഹരജി നാളത്തെ പട്ടി കയിലുൾെപ്പടുത്തണമെന്ന ആവശ്യം സുപ്രീംകോടതിയും നിരാകരിച്ചു. അതോടെ അറസ്റ്റിന് സി.ബി.െഎ, എൻഫോഴ്സ്മെൻറ് സംഘങ്ങൾ ഡൽഹി ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും ചിദംബരത്തെ കിട്ടാതെ തൽക്കാലം മടങ്ങി.
ഹൈകോടതിയിൽ ജസ്റ്റിസ് സുനിൽ ഗൗറാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കേയാണ് അതിഗുരുതരമായ പരാമർശങ്ങൾ അടങ്ങുന്ന ജസ്റ്റിസ് ഗൗറിെൻറ വിധി. ചിദംബരം സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നുമുള്ള കേന്ദ്ര സർക്കാർ വാദം ജസ്റ്റിസ് ഗൗർ അംഗീകരിച്ചു. രേഖകളിലെ വസ്തുതകളിലെ വ്യാപ്തിയും കാഠിന്യവും ജാമ്യം നൽകുന്നതിൽനിന്ന് തടയുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. ചിദംബരം എം.പിയും അഭിഭാഷകനുമാണെന്നത് കേസിനെ ബാധിക്കരുത്. ഇത്രയും വലിയ കുറ്റകൃത്യത്തിൽ നടപടി സ്വീകരിക്കാതിരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈകോടതി കൂട്ടിച്ചേർത്തു.
പിന്നീട് സുപ്രീംകോടതി വിധി വരുന്നതുവരെ വിധി സ്റ്റേ ചെയ്യാൻ ചിദംബരം ആവശ്യപ്പെട്ടുവെങ്കിലും ഹൈകോടതി അംഗീകരിച്ചില്ല. വിധി തിരിച്ചടിയായതോടെ അറസ്റ്റ് ഒഴിവാക്കാൻ മുതിർന്ന അഭിഭാഷകരും കോൺഗ്രസ് നേതാക്കളുമായ കപിൽ സിബൽ, അഭിഷേക് മനു സിങ്വി, സൽമാൻ ഖുർശിദ് എന്നിവർ സുപ്രീംകോടതിയിലെത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിക്ക് മുന്നിൽ കേസ് അടിയന്തരമായി പരിഗണിക്കാൻ ആവശ്യപ്പെട്ടുനോക്കാൻ പറഞ്ഞ് സുപ്രീംകോടതിയും കൈയൊഴിഞ്ഞു.
ഒന്നാം യു.പി.എ സർക്കാറിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് െഎ.എൻ.എക്സ് മീഡിയക്ക് വിദേശ മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിെൻറ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ പീറ്റർ മുഖർജിയെയും ഇന്ദ്രാണി മുഖർജിയെയും ചിദംബരം സഹായിച്ചുവെന്നും പ്രത്യുപകാരമായി മകൻ കാർത്തി ചിദംബരത്തിന് ഇരുവരും സാമ്പത്തിക സഹായം ചെയ്തുവെന്നുമാണ് സി.ബി.െഎ കേസ്. എന്നാൽ, കേസിൽ സി.ബി.െഎ ചിദംബരത്തെ പ്രതി ചേർത്തിരുന്നില്ല. പ്രതി ഇന്ദ്രാണി മുഖർജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.െഎ ചിദംബരത്തിെൻറ അറസ്റ്റിനു വഴി ഒരുക്കിയത്. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കേ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ അറസ്റ്റ് ചെയ്ത അമിത് ഷാ ആണ് ഇപ്പോൾ ആഭ്യന്തര മന്ത്രി.
അതിനാൽ തന്നെ കേന്ദ്ര നീക്കങ്ങൾ പ്രതികാര നടപടികളാണെന്നാണ് ആക്ഷേപമുയരുന്നത്. ഏതു വിധേനയും ചിദംബരത്തിെൻറ അറസ്റ്റിനു സാധ്യതയുണ്ടെന്നും അതിന് മുന്നോടിയായാണ് മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ േനരത്തെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.