പി. ചിദംബരം ആഭ്യന്തരവകുപ്പ് സ്ഥിരം സമിതി അംഗം
text_fieldsന്യൂഡൽഹി: മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് എം.പിയുമായ പി ചിദംബരത്തെ ആഭ്യന്തരവകുപ്പ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ നാമനിർദേശം ചെയ്തു. കോൺഗ്രസ് അംഗം പി. ഭട്ടാചാര്യ രാജ്യസഭയിൽ നിന്ന് വിരമിച്ച ഒഴിവിലാണ് നിയമനം. ബി.ജെ.പി അംഗം ബ്രിജ് ലാലാണ് സമിതിയുടെ അധ്യക്ഷൻ.
ഐ.പി.സി, സി.ആർ.പി.സി, എവിഡൻസ് ആക്റ്റ് എന്നിവക്ക് പകരമുള്ള മൂന്ന് നിർദ്ദിഷ്ട ബില്ലുകൾ പരിശോധിക്കുന്നതിനായി ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മറ്റിയുടെ പക്കലാണുള്ളത്. ഇതിൻമേൽ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ രാജ്യസഭാ അധ്യക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് കൊണ്ടുവരുന്നത്. ഓഗസ്റ്റ് 11 ന് ആഭ്യന്തര മന്ത്രി അമിത് ഷായാണ് മൂന്ന് ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.