റഫാൽ: വീഴ്ചകൾക്ക് കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്ന് പി. ചിദംബരം
text_fieldsചെന്നൈ: റഫാൽ വിമാന ഇടപാടിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്ത തെറ്റുകൾക്ക് കോൺഗ്രസിന് ഉത്തരവാദിത്തമേറ്റെടുക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. കാരക്കുടിയിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സർക്കാർ കാലത്ത് നിശ്ചയിച്ച വിലയെക്കാൾ ഒമ്പതു ശതമാനം കുറവാണെങ്കിൽ കൂടുതൽ വിമാനങ്ങൾ വാങ്ങാത്തത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു.
126 വിമാനങ്ങൾ ആവശ്യമായ നിലയിൽ 36 എണ്ണം മാത്രം വാങ്ങാനാണ് തീരുമാനിച്ചത്. റഫാൽ കരാർ രേഖകൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാവും. യു.പി.എ സർക്കാറിെൻറ കാലത്ത് എട്ട് സ്ക്വാഡ്രൻ വിമാനങ്ങൾ അത്യാവശ്യമായിരുന്നെങ്കിലും രണ്ടെണ്ണം വാങ്ങാനാണ് തീരുമാനിച്ചത്. പിന്നീട് അധികാരത്തിൽ കയറിയ ബി.ജെ.പി പ്രസ്തുത കരാർ ഏതോ കാരണങ്ങളാൽ റദ്ദാക്കി. പകരം കുറഞ്ഞ വിലക്ക് സ്ക്വാഡ്രൻ വിമാനങ്ങൾ വാങ്ങാൻ ബി.ജെ.പി സർക്കാർ തയാറായില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.
ജനക്ഷേമം മുൻനിർത്തിയാണ് പ്രതിപക്ഷം പോരാടുന്നത്. മധുരയിൽ എയിംസ് ആശുപത്രിക്ക് അനുമതി നൽകിയതായി അണ്ണാ ഡി.എം.കെയും ബി.ജെ.പിയും പ്രഖ്യാപിച്ചനിലയിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടില്ലെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ പഴയ ബാലറ്റ് പേപ്പർ രീതി നടപ്പാക്കുന്നതാണ് നല്ലതെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.