‘ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല’; ട്വീറ്റുമായി ചിദംബരം
text_fieldsന്യൂഡൽഹി: തന്‍റെ അറസ്റ്റിനെക്കുറിച്ച് ട്വീറ്റുമായി ഐ.എൻ.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധ നമന്ത്രി പി. ചിദംബരം. കുടുംബമാണ് തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ഒരു സന്ദേശം. ഐ.എൻ.എക്സ ് മീഡിയ കേസിൽ എന്തുകൊണ്ട് ഉദ്യോഗസ്ഥർ ആരും അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് ട്വീറ്റിലൂടെ ചിദംബരം ഉന്നയിക്കുന്നത്.
തന്‍റെ പേരിൽ ഇത് പോസ്റ്റ് ചെയ്യാൻ കുടുംബത്തോട് അഭ്യർഥിച്ചതാണ്: ‘കേസുമായി ബന്ധപ്പെട്ട ഡസനോളം ഉദ്യോഗസ്ഥരുണ്ടെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങൾ മാത്രം അറസ്റ്റിലായത്. അവസാന ഒപ്പ് ഇട്ടത് നിങ്ങളാണ് എന്നതുകൊണ്ടാണോ അറസ്റ്റ് ചെയ്തത്?’ എന്ന് ആളുകൾ ചോദിക്കുന്നു. എനിക്ക് അതിന് ഉത്തരമില്ല. -ഇങ്ങിെനയാണ് ചിദംബരത്തിന്‍റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു കുറിപ്പ്.
‘ഒരു ഉദ്യോഗസ്ഥനും തെറ്റൊന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നാണ് രണ്ടാമത്തെ ട്വീറ്റ്.I have requested my family to tweet on my behalf the following :-
— P. Chidambaram (@PChidambaram_IN) September 9, 2019
People have asked me 'If the dozen officers who processed and recommended the case to you have not been arrested, why have you been arrested? Only because you have put the last signature?'
I have no answer.
വ്യാഴാഴ്ച വൈകുന്നേരമാണ് ചിദംബരത്തെ തിഹാറിലെ ഏഴാം നമ്പർ ജയിലിലാക്കിയത്. ഇതേ കേസിൽ കഴിഞ്ഞ വർഷം ചിദംബരത്തിന്‍റെ മകൻ കാർത്തിയും ഇതേ സെല്ലിൽ 12 ദിവസം തടവിൽ കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.