ചീഫ് ജസ്റ്റിസ് മിശ്ര വിരമിക്കുേമ്പാൾ
text_fields2013 ജൂലൈയിൽ സ്ഥാനമേറ്റ ചീഫ് ജസ്റ്റിസ് സദാശിവം തൊട്ട് ഇതുവരെയായി ആറ് ചീഫ് ജസ്റ്റിസുമാരുടെ മുമ്പാകെ ഹാജരായി വാദിക്കാൻ ഇൗ ലേഖകന് ഭാഗ്യമുണ്ടായി. പരിമിതമായ ഇൗ അനുഭവത്തിെൻറ വെളിച്ചത്തിൽ ന്യായാധിപരെ സമഗ്രമായി താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും ദീപക് മിശ്രയെ വ്യത്യസ്തനാക്കുന്നതെന്താണ് എന്ന ചോദ്യത്തിന് പെെട്ടന്ന് മനസ്സിലെത്തുന്ന ഉത്തരം ഇതാണ്- അദ്ദേഹത്തിെൻറ ക്ഷമാശീലവും ആരുടെ വാദമുഖങ്ങളും പരിഗണിക്കാനുള്ള സന്നദ്ധതയും കഠിനാധ്വാനശീലവും. ഇൗ ദൃശ ഗുണങ്ങൾ കൂടിയതിനാലാകണം ഏറ്റവും വലിയ പ്രതിസന്ധികൾ ദൃഢചിത്തതയോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
സംവിധാനത്തിെൻറ പ്രശ്നങ്ങൾ
നാല് ന്യായാധിപർ ചേർന്ന് ഇൗ വർഷാദ്യം നടത്തിയ വാർത്തസമ്മേളനം വ്യക്തിഗത വിമർശനമെന്നതിനെക്കാൾ സംവിധാനങ്ങൾക്കും നാട്ടുനടപ്പിനും ഉന്നത കോടതികളിലെ ന്യായാധിപരെ സംബന്ധിക്കുന്ന നിയമവ്യവസ്ഥകൾക്കും എതിരായിട്ടുള്ളതായിരുന്നു. ചീഫ് ജസ്റ്റിസ് മിശ്രയാകെട്ട, വാർത്തസമ്മേളനം നടത്തിയവരാകെട്ട, ഏതെങ്കിലും സ്വതന്ത്ര കമീഷനിലൂടെ നിയമിക്കപ്പെട്ടവരായിരുന്നില്ല. ഹൈകോടതികളിലെ പോലെ സുപ്രീംകോടതിയിലേക്കുള്ള സ്ഥാനക്കയറ്റവും നിയതമായ മാനദണ്ഡങ്ങളില്ലാതെ, ആവശ്യമായ സുതാര്യതയില്ലാതെ നടക്കുന്ന രാജ്യമാണ് നമ്മുടേത്. കാനഡ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുേമ്പാൾ നമ്മുടെ ന്യായാധിപ നിയമന രീതി ഒട്ടും ജനാധിപത്യവത്കരിക്കപ്പെട്ടതല്ല. അതുകൊണ്ടാണ് ജസ്റ്റിസ് കെ.എം. ജോസഫിെൻറ സുപ്രീംകോടതിയിലെ നിയമനം വൈകിച്ചപ്പോൾ അതേപ്പറ്റി ഇതര ന്യായാധിപർക്ക് പരസ്യമായി പറയേണ്ടിവന്നത്. സുപ്രീംകോടതിയിലെ കേസുകൾ വിഭജിച്ച് നൽകുന്ന രീതിയിലും പ്രഖ്യാപിത ചട്ടങ്ങൾ ഉണ്ടാകണം. വാർത്തസമ്മേളനത്തിന് നേതൃത്വം നൽകിയ ജസ്റ്റിസ് ചെലമേശ്വർ തെൻറ വിമർശനം വ്യക്ത്യാധിഷ്ഠിതമെല്ലന്ന് ആവർത്തിച്ചതോർക്കുക.
വിധികളെ വിലയിരുത്തുേമ്പാൾ
ചീഫ് ജസ്റ്റിസായിരിക്കുേമ്പാഴും അതിനുമുമ്പ് ന്യായാധിപനായിരിക്കുേമ്പാഴും ദീപക്മിശ്ര നടത്തിയ വിധി പ്രസ്താവങ്ങൾ ചരിത്രത്താൽ വിലയിരുത്തപ്പെടും. യാക്കൂബ് മേമെൻറ വധശിക്ഷ വിഷയത്തിൽ ശിക്ഷ നടപ്പാക്കിയ ദിവസത്തിന് തൊട്ടുമുമ്പത്തെ രാത്രിയിൽ വാദംകേട്ട് വധശിക്ഷ നടപ്പാക്കാൻ അനുവദിക്കുകയായിരുന്നു ജസ്റ്റിസ് മിശ്രയുടെ െബഞ്ച്. ഒരാളെ കൊലക്കയറിൽനിന്നു രക്ഷിക്കാൻ ഇത്തരം തിടുക്കം കാണിച്ചിരുെന്നങ്കിൽ അത് മനസ്സിലാക്കാമായിരുന്നു. ഒേട്ടറെ വിമർശനങ്ങൾക്കും നീതിരാഹിത്യം സംബന്ധിച്ച ആക്ഷേപങ്ങൾക്കും കളമൊരുക്കിയ വിധിയായിരുന്നു അത്. അന്യഥാ ലിബറൽ ആയ ജസ്റ്റിസ് മിശ്രക്ക്, വധശിക്ഷയെപ്പോലെ പ്രാകൃതമായ ഒരു ശിക്ഷാവിധിയുടെ കാര്യത്തിൽ ആ സ്വാതന്ത്ര്യവാഞ്ഛ കണിക്കാനായില്ല. എന്നാൽ, കർണാടകയിൽ ഇൗ വർഷം ഉണ്ടായ രാഷ്ട്രീയപ്രകമ്പനങ്ങൾക്കിടയിൽ, സംയുക്ത ഭൂരിപക്ഷത്തിെൻറ അവകാശവാദങ്ങളെ അവഗണിച്ച അവിടത്തെ ഗവർണറുടെ തെറ്റായ സമീപനത്തിന് രാത്രികാല ഹിയറിങ്ങിന് ഭരണപരമായ അധികാരം ഉപയോഗിച്ച് മിശ്ര അനുവാദം നൽകി. ഗവർണറുടെ ഉത്തരവിന് സ്റ്റേ നൽകാൻ ബെഞ്ച് വിസമ്മതിെച്ചങ്കിലും സാമാജികരുടെ എണ്ണം ശരിയായി നിജപ്പെടുത്താനും അതുവഴി കുതിരക്കച്ചവടത്തിന് അറുതി വരുത്താനും കഴിഞ്ഞു. സമേയാചിതമായ ഇടപെടലായിരുന്നു ഇക്കാര്യത്തിലുണ്ടായത്.
ദേശീയഗാനം കേൾക്കുേമ്പാൾ നിർബന്ധമായും എഴുന്നേറ്റു നിൽക്കണമെന്ന ഉത്തരവ് പിന്നീട് അതേ െബഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് സാരമായിത്തന്നെ തിരുത്തിയപ്പോൾ അതിന് ചീഫ് ജസ്റ്റിസ് മിശ്രയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ഇതിൽ ആത്മവിമർശനത്തിെൻറ ഉള്ളടക്കം കാണാം. ആധാർ കേസിലാകെട്ട, വരവര റാവു അടക്കമുള്ള ആക്ടിവിസ്റ്റുകളെ ന്യായമായ കാരണമില്ലാതെ പ്രതികാരബുദ്ധ്യാ അറസ്റ്റ് ചെയ്ത കേസിലാകെട്ട ജസ്റ്റിസ് ചന്ദ്രചൂഡിനെപ്പോലെ ലിബറൽ ആകാൻ ചീഫ് ജസ്റ്റിസ് മിശ്രക്ക് കഴിഞ്ഞില്ല. അതിനാൽത്തന്നെ മൂർത്ത രാഷ്ട്രീയ സന്ദർഭങ്ങളിൽ ഭരണകൂട വിരുദ്ധ അമ്പയറിങ്ങിന് അദ്ദേഹം തയാറായില്ല എന്ന വിമർശനത്തിന് പ്രസക്തിയുണ്ട്. സ്വവർഗ ലൈംഗികത, വിവാഹേതര ബന്ധം എന്നിവയെ ക്രിമിനൽ കുറ്റങ്ങളായി കാണാൻ കഴിയില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് മിശ്രയുടെ വിധികൾ വ്യക്തി സ്വാതന്ത്ര്യ തലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കും. അവപോലും പക്ഷേ, ഭരണകൂടത്തിനെതിരായ രാഷ്ട്രീയ ഏറ്റുമുട്ടൽ ഉൾപ്പെടുന്നവയായിരുന്നില്ല. ഗോഹത്യയുടെ പേരിലുള്ള ആൾക്കൂട്ട ഗുണ്ടായിസത്തിനെതിരായ ഉത്തരവ് ചീഫ് ജസ്റ്റിസ് മിശ്രയുടെ പ്രതിച്ഛായ വർധിപ്പിച്ചു. എന്നാൽ, ജഡ്ജിയായിരുന്ന ലോയയുടെ കേസിലുണ്ടായ ഉത്തരവ് നിരാശജനകമായിരുന്നു. ഖാപ് പഞ്ചായത്തുകളുടെ തോന്ന്യാസങ്ങൾക്കെതിരായ വിധി നിയമവാഴ്ചയുടെ പ്രാധാന്യം വെളിപ്പെടുത്തി. വിവാഹംപോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തിന് അടിവരയിടുന്നതായിരുന്നു ഹാദിയ കേസിലെ വിധി. കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് തുടക്കമിടാനുള്ള നീതിന്യായ ഇടപെടലും മിശ്രയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്.
ഇനിയങ്ങോട്ട്
റിട്ടയർമെൻറിനുശേഷം പുതിയ പദവികൾ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ പ്രഖ്യാപിക്കുകയും നാളിതുവരെയും അത് നടപ്പാക്കുകയും ചെയ്തു. സമാന സമീപനം ചീഫ് ജസ്റ്റിസ് മിശ്രയും സ്വീകരിക്കണമെന്ന് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ ആവശ്യപ്പെട്ടതായി ഒരു പ്രമുഖ ദേശീയ പത്രം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ജസ്റ്റിസ് ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നാമനിർദേശം ചെയ്ത, അദ്ദേഹം ചീഫ് ജസ്റ്റിസാകുന്നതിനെതിരെ ഫയൽ ചെയ്ത ഹരജി നിരാകരിച്ച ചീഫ് ജസ്റ്റിസ് മിശ്രക്ക് മികച്ച തീരുമാനങ്ങൾ യഥാസമയം എടുക്കുന്നതിനുള്ള ധൈര്യവും പക്വതയും ഉണ്ടെന്നതിൽ സംശയമില്ല. ബാർ കൗൺസിലിെൻറതായി പറയുന്ന നിർദേശം സ്വീകരിക്കാനുള്ള വലുപ്പവും ത്യാഗസന്നദ്ധതയും അദ്ദേഹം കാണിക്കുന്ന പക്ഷം, അതും ഒരു ‘മാസ്റ്റർ സ്ട്രോക്കാ’യി മാറാതിരിക്കില്ല. വിഷമകരമായ തീരുമാനങ്ങൾ എടുക്കുേമ്പാഴാണ് ന്യായാധിപർ ചരിത്രത്താൽ വിലയിരുത്തപ്പെടുക.
(സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.