പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ എത്തുന്ന കേസുകൾ ഏതേതു ജഡ്ജിമാർ കേൾക്കണമെന്ന് നിശ്ചയിക്കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനു തന്നെ. അദ്ദേഹം ഒറ്റക്ക് വിവേചനാധികാരം പ്രയോഗിക്കുന്നത് അവസാനിപ്പിച്ച് മുതിർന്ന അഞ്ച് ജഡ്ജിമാർ ചേർന്ന് കേസുകൾ വിഭജിച്ചുനൽകണമെന്ന ആവശ്യം സുപ്രീംകോടതി മൂന്നാമതും തള്ളി. ജഡ്ജിമാരുടെ നിയമന, സ്ഥലംമാറ്റ ശിപാർശകൾ നൽകുന്നത് ഏറ്റവും മുതിർന്ന അഞ്ചു ജഡ്ജിമാർ ഉൾപ്പെട്ട കൊളീജിയമാണ്. പക്ഷേ, കേസ് വിഭജിച്ചുനൽകുന്ന ചുമതല അതിൽനിന്ന് വ്യത്യസ്തമാണെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവർ വിധിച്ചു. മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ ശാന്തിഭൂഷണിെൻറ ഹരജിയാണ് തള്ളിയത്.
വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ
- ചീഫ് ജസ്റ്റിസ് ഒാഫ് ഇന്ത്യ എന്നതിനർഥം കൊളീജിയം എന്നല്ല. ചീഫ് ജസ്റ്റിസ് എന്നാൽ ഒരു വ്യക്തിയാണ്. അദ്ദേഹമാണ് കോടതിയുടെ വക്താവ്. സഹജഡ്ജിമാർക്ക് കേസ് വിഭജിച്ചുനൽകുക എന്നത് ചീഫ് ജസ്റ്റിസിെൻറ സവിശേഷ അധികാരമാണ്. ജഡ്ജിമാരുടെ നിയമന, സ്ഥലംമാറ്റ വിഷയങ്ങളിൽ മുതിർന്ന ജഡ്ജിമാർ ഒന്നിച്ചിരുന്നു തീരുമാനമെടുക്കുന്നതിൽനിന്ന് വ്യത്യസ്തമാണ് ‘മാസ്റ്റർ ഒാഫ് റോസ്റ്റർ’ ചുമതല.
- കേസ് വിഭജനം കൊളീജിയത്തിനു വിടുന്നത് കോടതിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കും. കേസ് ഏതേതു ജഡ്ജിമാർ കേൾക്കണമെന്ന് തീരുമാനിക്കുന്ന ഘട്ടത്തിൽ, സഹപ്രവർത്തകരുടെ വൈദഗ്ധ്യവും കഴിവും താൽപര്യവുമൊക്കെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നുണ്ട്. ഇൗ ചുമതല അദ്ദേഹത്തിെൻറ വിവേകത്തിനു വിട്ടുകൊടുക്കുകതന്നെ വേണം.
- കേസ് വിഭജന കാര്യത്തിൽ ചീഫ് ജസ്റ്റിസിെൻറ കൃത്യമായ റോൾ എന്താണെന്ന് ഭരണഘടന പറയുന്നില്ലെങ്കിലും ഇതുവരെയുള്ള ആരോഗ്യകരമായ കീഴ്വഴക്കങ്ങളിലൂടെ സുപ്രീംകോടതി അതു രൂപപ്പെടുത്തിയിട്ടുണ്ട്. കേസ് കേൾക്കുന്ന ബെഞ്ചിൽ ഇരിക്കുേമ്പാൾ ജഡ്ജിമാർക്കിടയിലെ ഒന്നാമനാണ് ചീഫ് ജസ്റ്റിസ്. അദ്ദേഹത്തിെൻറയും ഒപ്പമിരിക്കുന്ന മറ്റു ജഡ്ജിമാരുടെയും വാക്കുകൾക്ക് ഒരേ മൂല്യം. അേതസമയം, ഭരണനിർവഹണത്തെ നയിക്കുന്നത് ചീഫ് ജസ്റ്റിസാണ്.
- കേസുകൾ വിഭജിച്ചുനൽകാനുള്ള അധികാരം ഉപയോഗിക്കുന്ന ചീഫ് ജസ്റ്റിസിന് തെൻറ സഹപ്രവർത്തകരോടും പൊതുസമൂഹത്തോടും ധാർമിക ഉത്തരവാദിത്തമുണ്ട്. സന്തുലിത സമീപനം, ഉൾക്കരുത്ത്, ധാർമിക ബലം, സ്വതന്ത്രമായ മനസ്സ് എന്നിവയൊക്കെ ചീഫ്ജസ്റ്റിസിന് ഉണ്ടാകണം. പരമോന്നത നീതിപീഠത്തിെൻറ വക്താവ് എന്ന നിലയിൽ പരിഷ്കരണ ആശയങ്ങൾ കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ചീഫ് ജസ്റ്റിസാണ്.
മറ്റു രണ്ടു മുതിർന്ന ജഡ്ജിമാർക്കൊപ്പം ചീഫ് ജസ്റ്റിസ് കേസുകൾ കേൾക്കണമെന്നും ഭരണഘടനാ ബെഞ്ചിെൻറ സ്വഭാവം മാറ്റണമെന്നുമുള്ള ശാന്തിഭൂഷെൻറ ആവശ്യവും ബെഞ്ച് തള്ളി. ഭരണഘടനാ ബെഞ്ചിൽ ഒന്നുകിൽ ചീഫ് ജസ്റ്റിസ് അടക്കം ഏറ്റവും മുതിർന്ന അഞ്ചു ജഡ്ജിമാർ വേണം, അതല്ലെങ്കിൽ മൂന്നു മുതിർന്നവരും ഏറ്റവും ജൂനിയറായ രണ്ടുപേരുമാകണം എന്നായിരുന്നു ശാന്തിഭൂഷൺ വാദിച്ചത്. അക്കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കെട്ടയെന്ന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.