അയോധ്യ കേസ്: ചീഫ് ജസ്റ്റിസ് യു.പിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: ബാബരി ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗേ ായി ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, പൊലീസ് ഡി.ജി.പി എന്ന ിവരുമായുള്ള കൂടിക്കാഴ്ച. ചീഫ് ജസ്റ്റിസിെൻറ ചേംബറിൽ ഇന്ന് ഉച്ചക്കാണ് യോഗം നടക്കുക. വിധിക്ക് മുന്നോടിയായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷ സജീകരണങ്ങളും സാഹചര്യങ്ങളും വിലയിരുത്തനാണ് യോഗമെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രത പുലർത്താൻ കേന്ദ്രആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ ഉത്തർപ്രദേശിൽ ആഭ്യന്തര മന്ത്രാലയം 40 കമ്പനി അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അർധസൈനികരുടെ ഒരു കമ്പനിയിൽ നൂറു പേരാണുള്ളത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് അയോധ്യ കേസിൽ വിധിപറയുക. രാമക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതി കൈക്കൊള്ളുന്ന നിലപാടറിയാൻ ലോകം ഉറ്റുനോക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.