സുപ്രീംകോടതി നടപടികൾ ലൈവ് െടലികാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കും- ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ ലൈവ് ആയി െടലികാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഇതേക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലാണ്. സുപ്രീംകോടതിയിലെ സഹപ്രവർത്തകരോട് കൂടിയാലോചിച്ചതിനു ശേഷം ഇതിനുവേണ്ട നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയില വെർച്വൽ നടപടികൾ മാധ്യമപ്രവർത്തകർക്ക് ലഭ്യമാകുന്ന ആപിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
താനും ഒരിക്കൽ മാധ്യമപ്രവർത്തകനായിരുന്നുവെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കി. കോടതി നടപടികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ജേണലിസ്റ്റുകൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. എന്താണ് കോടതിയിൽ നടന്നത് എന്നറിയാൻ അവർക്ക് പലപ്പോഴും കഴിയാറില്ല. അഭിഭാഷകരെ ആശ്രയിച്ചായിരിക്കും പലപ്പോഴും റിപ്പോർട്ടിങ്. ഇതിനു പരിഹാരം ഉണ്ടാകണമെന്ന് പലരും അഭ്യർഥിച്ചിരുന്നു- ജസ്റ്റിസ് രമണ പറഞ്ഞു.
മാധ്യമ പ്രവർത്തകർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്വത്തോടെ കർത്തവ്യ നിർവഹണം നടത്തണമെന്നും ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. പുതുതായി ഡവലപ് ചെയ്ത ആപുകളും മറ്റും ഉപയോഗിക്കുമ്പോൾ ആദ്യകാലത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഇത് പരിഹരിക്കപ്പെടുമെന്നും ക്ഷമ ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരെ ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.