Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമങ്ങൾ...

മാധ്യമങ്ങൾ ആളിക്കത്തിക്കുന്ന പൊതുജന വികാരത്തിൽ വീണുപോകരുതെന്ന് ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ് എൻ.വി രമണ

text_fields
bookmark_border
Justice NV Ramana
cancel

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ആളിക്കത്തിക്കുന്ന പൊതുജനവികാരത്തില്‍ ജഡ്ജിമാര്‍ വീണു പോകരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കുന്നത് എന്നതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശരിയായിക്കൊള്ളണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പി.ഡി. ദേശായി മെമ്മോറിയല്‍ പ്രഭാഷണത്തിന്റെ ഭാഗമായി 'നിയമവാഴ്ച' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എന്‍.വി. രമണ.

എല്ലാത്തിനെയും ഉള്ളതിനേക്കാള്‍ കൂട്ടിക്കാണിക്കാന്‍ മാധ്യമങ്ങളുടെ പക്കല്‍ ഒരുപാട് ഉപാധികളുണ്ട്. ശരിയും തെറ്റും നല്ലതും ചീത്തയും യാഥാര്‍ത്ഥ്യവും വ്യാജവുമൊന്നും തമ്മിൽ വേര്‍തിരിച്ചറിയാൻ ഇവരുടെ പക്കൽ മാർഗമൊന്നുമില്ല. അതുകൊണ്ടു തന്നെ കേസുകളില്‍ മാധ്യമവിചാരണയെ ഒരു ഘടകമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജുഡിഷ്യറിക്ക് പൂർണമായ സ്വാതന്ത്ര്യം വേണമെന്ന ആശയത്തെയും അദ്ദേഹം എതിർത്തു. എക്സിക്യുട്ടീവിനും ലെജിസ്ലേച്ചറിനും അധികാരങ്ങളുണ്ട്. ഇവയുടെയൊന്നും നിയന്ത്രണമില്ലാത്ത നിയമവാഴ്ച എന്നത് ഇല്യൂഷൻ ആണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief JusticeNV Ramana
News Summary - Chief Justice Ramana's Warning To Judges
Next Story