സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകനെ യു.പി സർക്കാർ സീനിയർ അഭിഭാഷകനായി നിയമിച്ചു
text_fieldsന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ മകൻ ശ്രീയാഷ് ലളിതിനെ സുപ്രീം കോടതിയിലെ സർക്കാർ സീനിയർ അഭിഭാഷകനായി ഉത്തർപ്രദേശ് സർക്കാർ നിയമിച്ചു. സെപ്തംബർ 21നാണ് അദ്ദേഹത്തിന്റെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ശ്രീയാഷ് ലളിതിന് പുറമെ മറ്റ് മൂന്ന് അഭിഭാഷകരെയും യു.പി സർക്കാർ സുപ്രീം കോടതിയിൽ തങ്ങളുടെ പ്രതിനിധികളായി നിയമിച്ചതായി 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു. 2017ൽ ഡൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ശ്രീയാഷ് ലളിത്, 2018ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
പിതാവ് ജസ്റ്റിസ് യു.യു. ലളിത് (ഉദയ് ഉമേഷ് ലളിത്) ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്. ആഗസ്റ്റ് 26 ന് വിരമിച്ച ജസ്റ്റിസ് എൻ വി രമണയുടെ പിൻഗാമിയായാണ് ലളിത് ചുമതലയേറ്റത്. നവംബർ എട്ടിന് യു.യു. ലളിത് ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.