Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെയുടെ ഭാവി തുലാസിൽ

text_fields
bookmark_border
Eknath Shinde
cancel

മും​ബൈ: ശി​വ​സേ​ന, എ​ൻ.​സി.​പി പി​ള​ർ​പ്പോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ വ​ഴി​ത്തി​രി​വു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന്​ സൂ​ച​ന. താ​മ​സി​യാ​തെ മ​റ്റൊ​രു രാ​ഷ്ട്രീ​യ​നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര വേ​ദി​യാ​കു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ അ​ട​ക്കം 16 ശി​വ​സേ​ന വി​മ​ത​ർ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന​ക​ളി​ലൊ​ന്ന്.

16 ശി​വ​സേ​ന വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്റെ ഹ​ര​ജി​യി​ൽ തീ​ർ​പ്പാ​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ​ക്ക്​ സു​പ്രീം​കോ​ട​തി ര​ണ്ടു​മാ​സം മു​മ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ൻ.​സി.​പി​യി​ലെ പി​ള​ർ​പ്പി​ന്​ പി​ന്നാ​ലെ ഹ​ര​ജി​ക​ളി​ൽ വേ​ഗ​ത്തി​ൽ വി​ധി​പ​റ​യാ​ൻ സ്പീ​ക്ക​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഉ​ദ്ധ​വ്​ പ​ക്ഷം വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ടം​ന​ൽ​കാ​തെ സ്പീ​ക്ക​ർ ഉ​ട​ൻ അ​യോ​ഗ്യ​ത ഹ​ര​ജി​ക​ളി​ൽ തീ​ർ​പ്പു​ക​ല്പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഷി​ൻ​ഡെ അ​ട​ക്കം 16 പേ​രെ അ​യോ​ഗ്യ​രാ​ക്കാ​നാ​ണ്​ സാ​ധ്യ​ത. ​അ​യോ​ഗ്യ​ത ഹ​ര​ജി തീ​ർ​പ്പാ​ക്കേ​ണ്ട​ത്​ സ്പീ​ക്ക​റാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ പ​ന്ത്​ സ്പീ​ക്ക​റു​ടെ കോ​ർ​ട്ടി​ലി​ട്ടെ​ങ്കി​ലും സു​പ്രീം​കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഷി​ൻ​ഡെ പ​ക്ഷ​ത്തി​ന്​ എ​തി​രാ​ണ്. അ​തി​നാ​ൽ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ​യെ സ്പീ​ക്ക​ർ​ക്ക്​ ഹ​ര​ജി കൈ​കാ​ര്യം​ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ നി​യ​മ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ സ്വീ​ക​രി​ക്കാ​ൻ നാ​ഗ്​​പു​രി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി ഷി​ൻ​ഡെ​യെ തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ മാ​ത്ര​മാ​ണ്​ രാ​ഷ്ട്ര​പ​തി​യെ സ്വീ​ക​രി​ക്കാ​ൻ ചെ​ന്ന​ത്.

ഇ​തി​നി​ട​യി​ൽ മാ​തൃ സം​ഘ​ട​ന​യി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​നാ​യി ഷി​ൻ​ഡെ​പ​ക്ഷ വി​മ​ത എം.​എ​ൽ.​എ​മാ​ർ ഔ​ദ്യോ​ഗി​ക പ​ക്ഷ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ‘അ​ഭ്യൂ​ഹ​ങ്ങ​ൾ’ ഷി​ൻ​ഡെ​യും ബി.​ജെ.​പി​യും നി​ഷേ​ധി​ച്ചെ​ങ്കി​ലും ഷി​ൻ​ഡെ പ​ക്ഷം അ​സ്വ​സ്ഥ​രാ​ണ്. ഷി​ൻ​ഡെ​യെ അ​യോ​ഗ്യ​നാ​ക്കും മു​മ്പ്​ രാ​ജി​വെ​ക്കാ​നു​ള്ള സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഷി​ൻ​ഡെ വീ​ണാ​ൽ എ​ൻ.​സി.​പി വി​മ​ത​ൻ അ​ജി​ത്​ പ​വാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കും. എ​ന്നാ​ൽ, എ​ൻ.​സി.​പി​യെ പി​ള​ർ​ത്താ​നു​ള്ള മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷം (36-എം.​എ​ൽ.​എ​മാ​ർ) ഇ​നി​യും അ​ജി​ത്​ പ​വാ​റി​നാ​യി​ട്ട​ല്ല. 53ൽ 29 ​എം.​എ​ൽ.​എ​മാ​രെ ഇ​തു​വ​രെ അ​ജി​തി​നൊ​പ്പ​മു​ള്ളു. 16 പേ​ർ ഔ​ദ്യോ​ഗി​ക​പ​ക്ഷ​ത്താ​ണ്. ശേ​ഷി​ച്ച എ​ട്ട്​ പേ​രു​ടെ നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​ണ്. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​ലും പി​ള​ർ​പ്പ്​ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ഷി​ൻ​ഡെ​യു​ടെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന അ​ശോ​ക്​ ച​വാ​ന​ട​ക്കം 11 കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രു​ൾ​പെ​ടെ കൂ​റു​മാ​റു​മെ​ന്നാ​ണ്​ അ​ഭ്യൂ​ഹം. ആ​ദ​ർ​ശ്​ കും​ഭ​കോ​ണ കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ആ​ളാ​ണ്​ അ​ശോ​ക്​ ച​വാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterEknath Shinde
News Summary - Chief Minister Eknath Shinde's future is in the balance
Next Story