തെലങ്കാന മുഖ്യന് ഒമ്പത് ഏക്കറിൽ ആഡംബര കൊട്ടാരം
text_fieldsഹൈദരാബാദ്: പട്ടണത്തിെൻറ ഹൃദയഭാഗമായ ബെഗംപെറ്റിൽ ഒമ്പത് ഏക്കറിൽ പരന്നുകിടക്കുന്ന കൊട്ടാരം. ബുള്ളറ്റ്പ്രൂഫ് ജനവാതിലുകൾ, 250 പേരെ ഉൾക്കൊള്ളുന്ന ഒാഡിറ്റോറിയമാക്കി മാറ്റാവുന്ന തിയേറ്റർ, വലിയ കോൺഫറൻസ്ഹാൾ, സർക്കാർ ഉദ്യോഗസ്ഥർക്കായി ചെറിയ സെക്രേട്ടറിയറ്റിെൻറ സൗകര്യങ്ങൾ, 300ഒാളം വാഹനങ്ങൾ നിർത്തിയടാനുള്ള സൗകര്യം... തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിെൻറ പുതിയ ഒൗദ്യോഗിക വസതിയാണിത്.
ഇന്ന് രാവിലെ മുഖ്യമന്ത്രി പുതിയ വീട്ടിലേക്ക് താമസം മാറി. ഇതു വരെ ഇൗ ബംഗ്ലാവിന് പിറകിലുള്ള ചെറിയ വീട്ടിലായിരുന്നു താമസം. എന്നാൽ ആ വീടിന് വാസ്തു ദോഷമുണ്ടെന്ന് കണ്ടാണ് പുതിയ വീട് നിർമിച്ചിരിക്കുന്നത്. വാസ്തു ശാസ്ത്രമനുസരിച്ച് നിർമിച്ച വീടിന് 50 കോടിക്കടുത്ത് ചെലവ് വന്നിട്ടുണ്ട്. കൂടാതെ വാസ്തു ശാസത്രമനുസരിച്ച് പുതുതായി സർക്കാർ ഒാഫീസ് കോംപ്ലക്സും നിർമിക്കുന്നുണ്ട്.
കോടികൾ മുടക്കി കൊട്ടാരം നിർമിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നാട്ടുകാർ പണത്തിനുവേണ്ടി നെേട്ടാട്ടമോടുേമ്പാൾ നികുതി ദായകരുെട പണമുപയോഗിച്ചാണ് ആഡംബര കൊട്ടാരം നിർമിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.