മുഖ്യമന്ത്രി ചൗഹാനോ, തോമറോ?
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ ബി.ജെ.പി അധികാരം തിരിച്ചുപിടിക്കുേമ്പാൾ മുഖ്യമന്ത്രി ആര് ? മൂന്നുവട്ടം ഭരിച്ച ശിവരാജ്സിങ് ചൗഹാൻ ആകണമെന്നില്ല. മോദി-അമിത്ഷാമാരുമായി ഉറ്റബന്ധമുള്ള കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർക്ക് ആ കസേര കിട്ടിയെന്നു വരും.
തോമർ രാജിവെക്കുന്ന ഒഴിവിൽ േജ്യാതിരാദിത്യ സിന്ധ്യയെ കൃഷി-ഗ്രാമവികസന മന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. ശിവരാജ്സിങ് ചൗഹാനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിന് മോദി-അമിത്ഷാമാർക്ക് താൽപര്യമില്ല. തോമർ മുഖ്യമന്ത്രിയായാൽ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കാൻ ആരും രാജിവെക്കേണ്ട സാഹചര്യമില്ല. തോമർ ഗ്വാളിയോർകാരനാണ്. സിറ്റിങ് എം.എൽ.എയുടെ മരണംമൂലം അവിടെ ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുകയുമാണ്. ആ സീറ്റിൽ തോമർക്ക് മത്സരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.