സെക്രട്ടേറിയറ്റിൽ നാലാണ്ട് മുമ്പ് നട്ട തെങ്ങ് കുലച്ചതു കാണാൻ മുഖ്യമന്ത്രിയെത്തി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് കായ്ച്ചുനിൽക്കുന്നത് കാണാൻ പിണറായി വിജയനെത്തി. കാസർകോട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 'കേരശ്രീ' ഇനം തെങ്ങാണ് നിറയെ തേങ്ങയുമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ നിൽക്കുന്നത്. 2016 സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി തൈ നട്ടത്.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ഒപ്പം തൈ നട്ടിരുന്നു. വെള്ളിയാഴ്ച ഈ വർഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ സെക്രട്ടേറിയറ്റ് ഗാർഡനിലെത്തിയപ്പോഴാണ് തെങ്ങ് കാണാനുള്ള കൗതുകത്തോടെ മുഖ്യമന്ത്രി ചെന്നത്. അഞ്ചുവർഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടേറിയറ്റ് ഗാർഡനിൽ തൈനട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്കുമാറിെൻറ നേതൃത്വത്തിലാണ് മരങ്ങളും കൃഷിയും പരിപാലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.