രജൗരിയിൽ ആക്രമണം നടന്ന വീടുകൾക്ക് സമീപം സ്ഫോടനം; കുഞ്ഞ് മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
text_fieldsശ്രീനഗർ: ജമ്മു കശ്മീർ രജൗരിയിലെ ഡാംഗ്രി ഗ്രാമത്തിൽ കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണം നടന്ന വീടുകൾക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണ്.
ഞായറാഴ്ച വൈകീട്ട് വെടിവെപ്പുണ്ടായ വീടുകൾക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ സ്ഫോടനം നടന്നത്. പ്രദേശത്തു നിന്ന് മറെറാരു സ്ഫോടക വസ്തുകൂടി കണ്ടെത്തിയിരുന്നു. അത് നിർവീര്യമാക്കിയെന്ന് അധികൃതർ അറിയിച്ചു.
മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ സജീവമായി തുടരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ആമ്രകണത്തെ തുടർന്ന് ജില്ലയിൽ വ്യാപകമായ സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുകയാണ്. ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.
ജില്ലാ അധികൃതർ പരാജയപ്പെട്ടു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നേരിട്ട് ചർച്ചക്ക് വരണമെന്നാണ് ആവശ്യമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ട് തോക്കുധാരികൾ വീടുകളിൽ കയറി നടത്തിയ വെടിവെപ്പിൽ നാലുപേർ മരണപ്പെടുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.