തെലങ്കാനയിൽ കുഴൽക്കിണറിൽ വീണ മൂന്നുവയസുകാരൻ മരിച്ചു
text_fieldsഹൈദരാബാദ്: അബദ്ധത്തിൽ 120 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരനെ 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലും രക്ഷിക്കാനായില്ല. സഞ്ജയ് സായ് വർധനെന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. തെലങ്കാനയിലെ മെഡാക് ജില്ലയിലാണ് ദാരുണസംഭവം.
ദേശീയ ദുരന്ത നിവാരണ സേനയുൾപ്പെടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടും കുട്ടിയുടെ ചലനമറ്റ ശരീരമാണ് കിണറ്റിൽ നിന്ന് ലഭിച്ചത്. ഹൈദരാബാദിലെ ഉൾപ്രദേശത്തുള്ള സംഗറെഡ്ഡിയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. കൃഷിയാവശ്യങ്ങൾക്കായി കുട്ടിയുടെ മുത്തശ്ശനാണ് കിണർ കുഴിപ്പിച്ചത്. എന്നാൽ ഇത് മൂടിയിരുന്നില്ല. 120 അടി താഴ്ചയിൽ കുഴിച്ചിട്ടും ഈ കിണറിൽ വെള്ളമുണ്ടായിരുന്നില്ല.
തൊട്ടടുത്ത് മറ്റൊരു കിണർ കുഴിച്ചെങ്കിലും അതിലും വെള്ളം കണ്ടില്ല. പിതാവ് ഗോവർധനും സഹോദരങ്ങൾക്കും അമ്മക്കുമൊപ്പം കുറച്ചുദിവസം മുമ്പാണ് കുട്ടി ഇവിടെയെത്തിയത്. പിതാവിനും മുത്തശ്ശനുമൊപ്പം നടക്കുേമ്പാഴാണ് കുട്ടി കിണറ്റിൽ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.