Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2023 8:05 AM GMT Updated On
date_range 12 Oct 2023 8:05 AM GMTഉറക്കമുണർന്ന് മാതാപിതാക്കളെ തിരഞ്ഞ കുഞ്ഞ് നാലാം നിലയിൽനിന്ന് വീണ് മരിച്ചു
text_fieldsbookmark_border
മുംബൈ: ഉറക്കമുണർന്ന് വീട്ടിൽ മാതാപിതാക്കളെ തിരഞ്ഞ കുഞ്ഞ് നാലാം നിലയിൽനിന്ന് വീണ് മരിച്ചു. മുംബൈയിലെ വിരാർ വെസ്റ്റിലാണ് സംഭവം. നാലു വയസ്സുള്ള ദർശിനി ജയലയൻ എന്ന പെൺകുഞ്ഞാണ് ദാരുണമായി മരിച്ചത്.
മകളെ ഉറക്കിയ ശേഷം ഭർത്താവിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോയതായിരുന്നു ദർശിനിയുടെ അമ്മ. ഇതിനിടെ ഉറക്കമുണർന്ന കുഞ്ഞ് അമ്മയെ കാണാത്തതിനെ തുടർന്ന് അപാർട്മെന്‍റിൽ തിരഞ്ഞു നടന്നു. ഇതിനിടെ ജനൽവഴി താഴേക്ക് പതിക്കുകയായിരുന്നു.
വൈ.കെ നഗറിലെ ബച് രാജ് ലൈഫ് സ്പേസ് ടവറിലാണ് കുടുംബം താമസിച്ചിരുന്നത്. മകളുടെ കണ്ണുകൾ കുടുംബം ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story