കോവിഡിെൻറ ആരും പറയാത്ത പരിണിത ഫലങ്ങളിലൊന്നാകുമോ ബാലവിവാഹം?
text_fieldsന്യൂഡൽഹി: ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19. കൊറോണ വൈറസിെൻറ വകഭേദങ്ങളടക്കം താണ്ഡവമാടുേമ്പാൾ വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങളുടെ പൊതു ജീവിതം തുടങ്ങിയവയെല്ലാം തകർന്നു തരിപ്പണമായി. അത് ഏറ്റവും കുടുതൽ ബാധിച്ചതാകെട്ട ഇന്ത്യൻ ഗ്രാമങ്ങളിലെ പെൺകുട്ടികളെയും.
കോവിഡ് രണ്ടാം തരംഗത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതോടെ ഗ്രാമപ്രദേശങ്ങളിലെ പെൺകുട്ടികൾ വിവാഹത്തിന് നിർബന്ധിതരാകുകയായിരുന്നു. വീടുകളിലെ പീഡനവും അക്രമവും ലോക്ഡൗണിൽ ക്രമാതീതമായി ഉയരുകയും ചെയ്തു. ബാല വിവാഹത്തിലും ഗർഭാധാരണത്തിലും പതിറ്റാണ്ടുകൾ കൊണ്ട് കൈവരിച്ച പുരോഗതി മഹാമാരിയിലൂടെ തകർന്നടിഞ്ഞു.
'പുതിയ വിശകലനം അനുസരിച്ച് ഒരു കോടി ബാലവിവാഹങ്ങൾ ഇൗ ദശകത്തിെൻറ അവസാനത്തോടെ സംഭവിക്കാം. ഇത് വർഷങ്ങളായി കൈവരിക്കുന്ന പുരോഗതിക്ക് ഭീഷണിയാകും' -2021 മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് യുനിസെഫ് പറഞ്ഞു. ഇന്ത്യയെ കൂടാതെ സൗത്ത് ഏഷ്യയിലെ മറ്റു രാജ്യങ്ങൾ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണ് സ്ഥിതി ഇതിലും മോശം.
ലോകത്തിലെ ബാലവധുക്കളിൽ പകുതിയോളവും ഇന്ത്യയിലാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. 90 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ ബാലവിവാഹം നിരോധിച്ചിരുന്നുവെന്നാണ് സത്യം. നിയമം ബാധകമാണെങ്കിലും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ ഇവ പാലിക്കപ്പെടുന്നില്ല. 2030 ഒാടെ രാജ്യത്ത് ബാലവിവാഹം ഇല്ലാതാക്കുകയെന്നതാണ് ഐക്യരാഷ്ട്രയുടെ സജീവ അംഗമെന്ന നിലയിൽ ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ കോവിഡ് 19 ലോക്ഡൗൺ അതൊരു വിദൂര സ്വപ്നമാക്കി മാറ്റുകയായിരുന്നു.
ലോക്ഡൗണിൽ സ്കൂളുകൾ അടച്ചതോടെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കുട്ടികളുടെ പഠനം മുന്നോട്ടു പോകാൻ കഴിയാതെ വന്നതാണ് ഇതിലെ പ്രധാന കാരണം. നിലനിൽക്കുന്ന ലിംഗവിവേചനത്തിെൻറ പശ്ചാത്തലത്തിൽ പെൺകുട്ടികൾക്ക് ഒാൺലൈൻ പഠനസൗകര്യവും നിഷേധിക്കപ്പെട്ടു. വീടുകളിൽ പെൺകുട്ടികൾ ഒരു ഭാരമായി മാറി. ഇതോടെയാണ് പ്രായപൂർത്തിയാകുന്നതിന് മുേമ്പ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാൻ നിർധന കുടുംബങ്ങൾ തയാറാകുന്നത്.
കോടിക്കണക്കിന് പേർക്കാണ് ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടത്. നിരവധി ചെറുപ്പക്കാർ തൊഴിലില്ലാതെ വീടുകളിലേക്ക് മടങ്ങി. ഇതോടെ വീടുകളിൽ ഒറ്റപ്പെടുന്ന പെൺകുട്ടികളുടെ സുരക്ഷ സംബന്ധിച്ചും മാതാപിതാക്കൾ ആശങ്ക രേഖപ്പെടുത്തുന്നതായി വിദഗ്ധർ പറയുന്നു. കുട്ടികൾ ബലാത്സംഗത്തിനും മറ്റും ഇരയാകുമെന്ന ഭയവും പെൺകുട്ടികളെ വിവാഹ ജീവിതത്തിലേക്ക് തള്ളിവിടാൻ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വീട്ടിൽനിന്ന് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവും കുറ്റകൃത്യങ്ങളും കൂടിയെന്നതാണ് മറ്റൊരു വസ്തുത.
കൂടാതെ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിവാഹ ആഘോഷങ്ങങൾ വൻതോതിൽ കുറഞ്ഞു. ഇതോടെ മോശം സാമ്പത്തിക സ്ഥിതിയുള്ള മാതാപിതാക്കൾ അവരുടെ കുട്ടിയുടെ വിവാഹത്തിന് കൂടുതൽ പണം ചിലവാക്കേണ്ടാത്തതിനാൽ വിവാഹ ഒാഫറുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
പെൺകുട്ടികളുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നാണ് പ്രധാനമായും ഇതിൽ ഉയരുന്ന ന്യായീകരണം. എന്നാൽ, പെൺകുട്ടികളുടെ സമ്മതം ഉണ്ടെങ്കിൽ പോലും ബാലവിവാഹം കുറ്റകരമാണ്. ബാലവിവാഹത്തോടെ സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ ഉയരുമെന്ന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളും കുട്ടികൾക്കുണ്ടാകും. അതിനാൽ ബാലവിവാഹങ്ങൾ തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.