രാജ്യത്ത് കുട്ടികളിലെ അമിതവണ്ണം വർധിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അഞ്ചു വയസ്സിൽ താഴെയുള്ളവരിൽ അമിതവണ്ണം വ്യാപകമാകുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ. പഠനം നടത്തിയ 22ൽ 20 സംസ്ഥാനങ്ങളിലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നുവെന്നും ശാരീരികാധ്വാനത്തിെൻറ കുറവും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് ഇതിന് കാരണമെന്നും ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എച്ച്.എഫ്.എസ്) പറയുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറം, ത്രിപുര, ലക്ഷദ്വീപ്, ജമ്മു-കശ്മീർ, ലഡാക്ക് തുടങ്ങിയയിടങ്ങളിലാണ് അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം, 2015-16 വർഷത്തേക്കാൾ പതിൻമടങ്ങ് വർധിച്ചതെന്ന് എൻ.എച്ച്.എഫ്.എസ്-5 പഠനം വിശദീകരിക്കുന്നു. ഗോവ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽമാത്രമാണ് അമിതവണ്ണം കുറച്ചുകൊണ്ടുവരാൻ സാധിച്ചതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 13.4 ശതമാനം കുട്ടികളും അമിതവണ്ണം പേറുന്ന ലഡാക്കാണ് ഇക്കാര്യത്തിൽ മുന്നിൽ. 10.5 ശതമാനവുമായി ലക്ഷദ്വീപ്, മിസോറം (10), 9.6 ശതമാനം വീതവുമായി ലക്ഷദ്വീപും സിക്കിമും പിന്നാലെയുണ്ട്.
കുട്ടികളിൽ മാത്രമല്ല പ്രായപൂർത്തിയായവരിലും അപായകരമാംവിധം വണ്ണം കൂടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 16 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ അമിതവണ്ണമുള്ള വനിതകളും 19 എണ്ണത്തിൽ അമിതവണ്ണമുള്ള പുരുഷന്മാരും വർധിക്കുന്നതായും സർവേ പറയുന്നു. 38 ശതമാനവുമായി കേരളമാണ് വനിതകളുടെ അമിതവണ്ണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. കേന്ദ്ര ഭരണപ്രദേശങ്ങളായ ആൻഡമാനിലും ലക്ഷദ്വീപിലും ഇത് 40 ശതമാനത്തിനു മുകളിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.