പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് ബാലികയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം രാഹുല്‍ പങ്കുവെച്ചു; ട്വിറ്ററിന് നോട്ടീസ്
text_fieldsന്യൂഡല്‍ഹി: കേന്റാൺമെന്റിന് സമീപം പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവത്തിൽ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നീക്കം ചെയ്യാന്‍ കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കിയത്.
കേന്റാൺമെന്റിനടുത്ത് ഓൾഡ് നൻഗൽ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ കണ്ണീരിലാഴ്ത്തി ഒമ്പതു വയസ്സുള്ള ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ഇവർക്കൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം കാറിനുള്ളിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാം.
एक पीड़ित बच्ची के माता पिता की फ़ोटो ट्वीट कर उनकी पहचान उजागर कर #POCSO ऐक्ट का उल्लंघन करने पर @NCPCR_ ने संज्ञान लेते हुए @TwitterIndia को नोटिस जारी कर श्री राहुल गांधी के ट्विटर हैंडल के विरुद्ध कार्यवाही करने एवं पोस्ट हटाने के लिए नोटिस जारी किया है। pic.twitter.com/cVquij6jx3
— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank) August 4, 2021
ചിത്രത്തിലൂടെ പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്‌സോ നിയമത്തിന്‍റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കാനും ട്വീറ്റ് നീക്കം ചെയ്യാനുമാണ് ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്‍റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ഞായറാഴ്ചയാണ് ഡല്‍ഹി കേന്റാണ്മെന്റ് പ്രദേശത്ത് ഒമ്പതു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ശ്മശാനത്തിൽ നിന്ന് വെള്ളമെടുക്കാൻ പോയതായിരുന്നു ബാലിക. ശ്മശാനത്തിലെ പൂജാരിയടക്കമുള്ളവർ അവളെ പീഡിപ്പിച്ച് കൊന്നെന്നും തുടര്‍ന്ന് മൃതദേഹം ബലമായി ദഹിപ്പിച്ചെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.