ഒടുങ്ങുന്നില്ല; കുട്ടികളുടെ കരച്ചിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഓരോ ദിവസവും 109 കുട്ടികൾ ലൈംഗികപീഡനങ്ങൾക്ക് വിധേയമാകുന്നത ായി റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ 22 ശതമാനം വർധനയാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ് യൂറോയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. 2017ൽ 32,608 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞവർഷം 39,827 കേസുകളാണുണ്ടായത്.
2018ൽ 21,605 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 21,401 പെൺകുട്ടികളും 204 ആൺകുട്ടികളും ബലാത്സംഗത്തിന് ഇരയായതായാണ് കണക്ക്. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകളുണ്ടായത് മഹാരാഷ്ട്രയിൽനിന്നാണ് (2832). തൊട്ടടുത്ത് ഉത്തർപ്രദേശും (2023) തമിഴ്നാടുമാണ് (1457). കഴിഞ്ഞ 10 വർഷത്തിനിടെ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആറിരട്ടി വർധനയാണ് രേഖപ്പെടുത്തിയത്. 2008ൽ 22,500 കേസുകളുണ്ടായിരുന്നത് 2018ൽ 1,41,764 കേസുകളായാണ് വർധിച്ചത്. കഴിഞ്ഞവർഷം കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളാണ് (44.2 ശതമാനം) കൂടുതലുണ്ടായത്. തൊട്ടടുത്ത് പോക്സോ കേസുകളും (34.7) ശതമാനം.
19,784 ആൺകുട്ടികളും 47,191 പെൺകുട്ടികളും 159 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 67,134 പേരെ കഴിഞ്ഞവർഷം കാണാതായി. കുട്ടികളെ അശ്ലീല ചിത്രങ്ങൾക്കായി ഉപയോഗപ്പെടുത്തിയതിന് 2018ൽ 781 കേസുകളെടുത്തു. 2017ൽ 331 കേസുകളുണ്ടായ സ്ഥാനത്താണ് ഈ വർധന.
രാജ്യത്തെ മൊത്തം കണക്കെടുത്താൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുതൽ നടക്കുന്നത് ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ സംസ്ഥാനങ്ങളിലാണെന്ന് വ്യക്തമായി. മൊത്തം കേസുകളുടെ 51 ശതമാനവും ഇവിടങ്ങളിലാണ് രേഖപ്പെടുത്തിയത്. 19,936 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശ് തന്നെയാണ് മുന്നിൽ. മധ്യപ്രദേശും (18,992) മഹാരാഷ്ട്രയും (18,892) തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
അഭയകേന്ദ്രങ്ങളിൽപോലും സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത അവസ്ഥയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ അഭയ കേന്ദ്രങ്ങളിൽ 2017ൽ 544 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2018ൽ 707 കേസുകളുണ്ടായി. ബാല വിവാഹങ്ങളുമായി ബന്ധപ്പെട്ട കേസിലും 26 ശതമാനം വർധനയുണ്ടായി. 2017ൽ 395 കേസുകളുണ്ടായ സ്ഥാനത്ത് 2018ൽ 501 കേസുകളാണ് രേഖപ്പെടുത്തിയത്.
അതേസമയം, ആസിഡ് ആക്രമണങ്ങൾ കുറഞ്ഞതായാണ് റിപ്പോർട്ട്. 2017ൽ 244 ആസിഡ് ആക്രമണമുണ്ടായ സ്ഥാനത്ത് 2018ൽ 228 കേസുകളാണുണ്ടായത്. പശ്ചിമ ബംഗാളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (36). ഉത്തർപ്രദേശ്- 32, തെലങ്കാന- 10 എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.