വീടകങ്ങളിൽ സുരക്ഷിതരല്ല കുരുന്നുകൾ; സഹായം തേടി എത്തിയത് 92,000 കോളുകൾ
text_fieldsന്യൂഡൽഹി: മഹാമാരിയെ ഭയന്ന് വീട്ടിലിരിക്കുമ്പോൾ കുരുന്നുകൾ ഭയപ്പെടുന്നത് എന്തിനെയാണ്? ലക്ഷത്തോളം കുട ്ടികൾ കൊറോണയേക്കാൾ വീടകങ്ങളെ ഭയപ്പെടുന്നതായി ചൈൽഡ് ലൈൻ പറയുന്നു. അതിക്രമത്തിൽനിന്ന് സഹായം തേടി 11 ദിവസത് തിനിടെ 92,105 കുട്ടികളാണ് ചൈൽഡ് ലൈനിനെ വിളിച്ചത്.
ഗാർഹികാതിക്രമത്തിൽനിന്നും ദുരുപയോഗത്തിൽനിന്നും സംരക്ഷ ണം ആവശ്യപ്പെട്ടാണ് കുട്ടികൾ വിളിച്ചതെന്ന് ചൈൽഡ് ലൈൻ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഹാർലീൻ വാലിയ അറിയിച്ചു. ഇത് ലോക്ഡൗൺ കാലത്ത് സ്ത്രീകൾക്ക് മാത്രമല്ല, കുട്ടികൾക്കും വീടുകൾ പീഡന കേന്ദ്രമായി മാറുന്നന്നതിെൻറ സൂചനയാണ്.
മാർച്ച് 20 മുതൽ 31 വരെ രാജ്യത്തുടനീളം ചൈൽഡ്ലൈെൻറ 1098 ഹെൽപ്പ് ലൈൻ നമ്പറിലേക്ക് 3.07 ലക്ഷം കോളുകളാണ് ലഭിച്ചത്. 30 ശതമാനം കോളുകളും ദുരുപയോഗത്തിൽനിന്നും അക്രമത്തിൽ നിന്നും സംരക്ഷണം തേടിയാണെന്ന് ഹാർലീൻ വാലിയ പറഞ്ഞു. ലോക്ഡൗൺ തുടങ്ങിയതോടെ ദൈനംദിന കോളുകൾ 50% വർധിച്ചു. ചൈൽഡ് ലൈനിനെ അത്യാവശ്യ സേവനമായി പ്രഖ്യാപിച്ച് ലോക്ഡൗൺ ഇളവ് ബാധകമാക്കണമെന്ന് വാലിയ നിർദേശിച്ചു.
അതേസമയം, സ്ത്രീകൾക്കെതിരായ ഗാർഹിക പീഡന പരാതികളും ദിനംപ്രതി വർധിക്കുന്നതായി ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ പറഞ്ഞു. മാർച്ച് 24 മുതൽ ഏപ്രിൽ 1 വരെ സ്ത്രീകൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 257 പരാതികൾ ലഭിച്ചു. ഇത് യഥാർത്ഥത്തിൽ നടക്കുന്ന പീഡനത്തിന്റെ കണക്കല്ലെന്നും ചെറിയൊരംശം മാത്രമായിരിക്കുമെന്നും ശർമ പറഞ്ഞു. ലോക്ഡൗണായതിനാൽ വീട്ടിൽതന്നെ നിൽക്കേണ്ടതും അക്രമിക്കുന്നവരുടെ നിരന്തരമായ സാന്നിധ്യം വീട്ടിൽ ഉണ്ടാകുമെന്നതും ഭയന്നാണ് പരാതിപ്പെടാൻ സ്ത്രീകൾ മടിക്കുന്നതെന്ന് ചെയർപേഴ്‌സൺ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.