ഉറിയടി: മനുഷ്യ പിരമിഡിന് കൗമാരക്കാരെ ഉപയോഗിക്കരുതെന്ന് മഹാരാഷ്ട്ര
text_fieldsമുംബൈ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഉറിയടി ചടങ്ങിൽ 14 വയസ്സിൽ താഴെയുള്ളവരെ പെങ്കടുപ്പിക്കുന്നത് മഹാരാഷ്ട്ര സർക്കാർ വിലക്കി. സുരക്ഷാ മുൻകരുതലെടുക്കാതെ മനുഷ്യ പിരമിഡ് ഉണ്ടാക്കുന്നതിൽ കുട്ടികളെ പങ്കാളികളാക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി ഏതാനും നഗരവാസികൾ മുംബൈ ഹൈകോടതിയിൽ സമർപ്പിച്ച പരാതി പരിഗണിക്കവേയാണ് സർക്കാറിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം ബോധിപ്പിച്ചത്. സർക്കാർ നിലപാട് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എം.എസ്. കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. അതേസമയം, മനുഷ്യ പിരമിഡിെൻറ ഉയരത്തിന് പരിധി നിശ്ചയിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.