സേനാംഗങ്ങളുടെ മനുഷ്യാവകാശം: സൈനികരുടെ മക്കൾ ഹരജി നൽകി
text_fieldsന്യൂഡൽഹി: സേനാംഗങ്ങളുടെ മനുഷ്യാവകാശം സംബന്ധിച്ച നയം രൂപവത്കരിക്കണമെന്നാവശ് യപ്പെട്ട് സൈനികരുടെ രണ്ടു പെൺമക്കൾ സുപ്രീംകോടതിയിൽ. 19കാരിയായ പ്രീതി കേദാറും 20കാ രി കാജൽ മിശ്രയുമാണ് ഹരജി നൽകിയത്.
സൈനിക സേവനത്തിനിടെ സേനാംഗങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ സമഗ്രമായ സുരക്ഷനയം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഹരജിയിൽ തിങ്കളാഴ്ച വാദം കേൾക്കും. കേന്ദ്ര സർക്കാറിനെയും പ്രതിരോധ മന്ത്രാലയത്തെയും ജമ്മു-കശ്മീരിനു പുറമെ ദേശീയ മനുഷ്യാവകാശ കമീഷനെയും എതിർകക്ഷികളാക്കിയാണ് ഹരജി.
കലാപകാരികളിൽനിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ സേനാംഗങ്ങൾ നേരിടുന്നുണ്ടെന്ന ഉത്തമ ബോധ്യത്തിെൻറ അടിസ്ഥാനത്തിലാണ് ഹരജി നൽകിയതെന്ന് ഇരുവരും വ്യക്തമാക്കി.
ആൾക്കൂട്ടത്തിെൻറയോ ഒറ്റതിരിഞ്ഞുള്ളതോ ആയ ആക്രമണങ്ങളിൽ സേനാംഗങ്ങൾക്ക് ജീവഹാനിയും ഗുരുതരമായ പരിക്കുപറ്റുന്നതും പതിവായ പശ്ചാത്തലത്തിലാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.