Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2021 5:56 AM GMT Updated On
date_range 26 Dec 2021 5:58 AM GMTഷേവ് ചെയ്യാനെത്തിയ യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു
text_fieldsbookmark_border
ഷേവ് ചെയ്യാൻ എത്തിയ യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു. ബാർബർ ഷോപ്പിൽ എത്തിയ യുവാവിന്‍റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞത്. തുടർന്ന് സ്വർണമാല കവർന്ന് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. നിരവധി കേസുകളിൽ ക്രിമിനൽ റെക്കോർഡുള്ള ഭാരത് കശ്യപാണ് മാല മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു.
പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറയുന്നു. നാഗ്പൂരിലെ കോട്ട് വാൾ നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. ബാർബർ ഷോപ്പിൽ ഷേവ് ചെയ്യാൻ എത്തിയതാണ് യുവാവ്. യുവാവിന്‍റെ കണ്ണിൽ മുളകുപൊടി വാരിയെറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന സ്വർണമാല കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story