Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; ഏഴുപേര്‍ക്ക് പരിക്ക്​ video

text_fields
bookmark_border
car-accident-bengaluru
cancel

ബംഗളൂരു: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇ തിൽ നാല്​ പേരുടെ നില ഗുരുതരമാണ്. ബംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ട്​ 14-ാം ക്രോസിൽ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. തലനാരിഴക്കാണ്​ വൻദുരന്തം ഒഴിവായത്​.

സംഭവവുമായി ബന്ധപ്പെട്ട്​ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ്​ സൂചന.

നടപ്പാതയിൽ നിൽക്കുന്ന ആളുകൾക്കിടയിലേക്ക്​ കാർ ഇടിച്ചുകയറുകയായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളെയും മറ്റും ഇടിച്ചുതെറിപ്പിച്ചാണ്​ കാർ നടപ്പാതയിലേക്ക്​ പാഞ്ഞുകയറിയത്​. അപകടത്തിൻെറ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

കഴിഞ്ഞ ആഴ്​ച ഒരു കന്നഡ നടനെ മദ്യലഹരിയിൽ നാലംഗ സംഘം കാറിൽ നിന്ന്​ പുറത്തേക്ക്​ വലിച്ചിഴച്ച്​മർദിച്ചിരുന്നു. സംഘത്തിൻെറ ബൈക്കിൽ കാർ ഉരസിയെന്ന്​ ആരോപിച്ചായിരുന്നു മർദനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newscar accidentmalayalam newsindia newsSUV accident
News Summary - Chilling Bengaluru Video Shows SUV Ploughing Into Pedestrians -india news
Next Story