കിണറ്റിലകപ്പെട്ട മൂർഖനെ യുവാവ് രസകരമായി രക്ഷപ്പെടുത്തുന്ന വിഡിയോ തരംഗമായി
text_fieldsസ്വകാര്യ വന്യജീവി ഗവേഷണ കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകൻ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കിണറ്റിൽ നിന്ന് രക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മഹാരാഷ്ട്രയിലെ നാസികിൽ ഉപയോഗ ശൂന്യമായ കിണറ്റിലകപ്പെട്ട മൂർഖനെയാണ് യുവാവ് രക്ഷപ്പെടുത്തിയത്.
കയറും കൊളുത്തും ഉപയോഗിച്ച് രസകരമായി പാമ്പിനെ കിണറിന്‍റെ ഉപരിതലത്തിലെത്തിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. ശേഷം മൂർഖനെ കറുത്ത സഞ്ചിയിലാക്കി ഭദ്രമായി കെട്ടിവെക്കുന്നുമുണ്ട്.
കണ്ണട മൂർഖൻ എന്നറിയപ്പെടുന്ന പാമ്പിനെയാണ് നാസിക്കിൽ പിടി കൂടിയത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഇനമാണ് ഇത്. ഇന്ത്യയിൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ കടിയേൽക്കുന്ന വലിയ നാലിനം വിഷപ്പാമ്പുകളിൽ പെട്ട ഇനം കൂടിയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.