മസ്ഉൗദ് അസ്ഹറിനെ യു.എൻ ഭീകരപട്ടികയിൽ പെടുത്തൽ; സാേങ്കതിക തടസ്സമുന്നയിച്ച് ചൈന
text_fieldsബെയ്ജിങ്: പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്നുകരുതുന്ന മസ്ഉൗദ് അസ്ഹറിനെ യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത് ചൈന മൂന്നുമാസത്തേക്കുകൂടി നീട്ടി. സാേങ്കതികതടസ്സം ഉന്നയിച്ചാണ് ചൈന നവംബർ രണ്ടുവരെ സമയം നീട്ടിയത്. ഇക്കാര്യത്തിൽ ഇൗമാസം രണ്ടിനകം തീരുമാനമെടുക്കണമെന്നായിരുന്നു ചൈനക്കുനൽകിയ നിർദേശം.
രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ ചൈനയുടെ എതിർപ്പുമൂലമാണ് നിരോധിക്കപ്പെട്ട ജയ്ശെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ നേതാവായ മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എൻ തീരുമാനം വൈകുന്നത്. മസ്ഉൗദിനെ ഭീകരപ്പട്ടികയിൽപെടുത്താനുള്ള ഇന്ത്യയുടെ ആവർത്തിച്ചുള്ള നീക്കം ചൈന തടയുകയായിരുന്നു. മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള യു.എസിെൻറ നീക്കവും കഴിഞ്ഞ ഫെബ്രുവരിയിൽ ചൈന തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.