Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാകിൽ സംഘർഷ സാധ്യത:...

ലഡാകിൽ സംഘർഷ സാധ്യത: പാങോങ്​ സൊ തടാകത്തിൽ ചൈനീസ്​ പട്രോളിങ്​ ബോട്ടുകൾ

text_fields
bookmark_border
china-petrol-boat
cancel

ലഡാക്​: ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലുള്ള കിഴക്കൻ ലഡാകിലെ പാ​​ങോങ്​ സൊ തടാകത്തിൽ ചൈന കൂടുതൽ പട്രോളിങ്​ ബോട്ടുകൾ വിന്യസിച്ചു. ഇതോടെ ഈ മേഖലയിൽ സംഘർഷ സാധ്യത ഉടലെടുത്തു. നേരത്തെ, മൂന്ന്​ ബോട്ടുകളാണ്​ ഇവിടെയുണ്ടായിരുന്നത്​. അത്​ ഒമ്പതെണ്ണമാക്കിയാണ്​ ചൈന വർധിപ്പിച്ചിരിക്കുന്നത്​. 

ചൈനയുടെ നീക്കങ്ങൾ തടയാൻ ഇന്ത്യൻ സൈന്യവും ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്​. ഇന്ത്യൻ സൈനികരുടെ പട്രോളിങ്​ തടയാനും ചൈന ശ്രമിക്കുന്നുണ്ട്​. 1999ൽ കാർഗിൽ യുദ്ധത്തിൽ പാക് ​സൈന്യത്തെ തുരത്തിയ ശേഷം ഇന്ത്യൻ സൈന്യം ഇവിടെ കാൽനടയായാണ്​ പട്രോളിങ്​ നടത്തുന്നത്​. 

ഇവിടെ വാഹനങ്ങൾ കടന്നു പോകാൻ പാത നിർമിക്കാനുള്ള ഇന്ത്യൻ സൈനികരുടെ ശ്രമത്തെ ചൈന എതിർക്കുകയാണ്​. ഇവിടത്തെ യഥാർഥ നി​യന്ത്രണരേഖയെ ചൊല്ലി ഇരു രാജ്യങ്ങളും തർക്കം തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladakhmalayalam newsindia newsPangong Tso LakeChina Patrol Boat
News Summary - China Deploys More Patrol Boats To Ladakh’s Pangong Tso Lake -India News
Next Story