ഒരു രാജ്യവുമായും ശീതയുദ്ധത്തിനോ തുറന്ന യുദ്ധത്തിനോ ഇല്ലെന്ന് ഷി-ജിൻപിങ്
text_fieldsജനീവ: ചൈന ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡൻറ് ഷി ജിന്‍പിങ്. ചൈന ഒരിക്കലും ആധിപത്യം നേടാനോ, അതിർത്തി വിപുലീകരിക്കനോ, സ്വാധീന മേഖല തേടാനോ ശ്രമിക്കില്ല. ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധത്തിനോ തുറന്ന യുദ്ധം നടത്താനോ ചൈനക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് യു.എന്നിൽ ഷി ജിൻപിങ്ങിെൻറ പരാമര്‍ശം. അയൽരാജ്യങ്ങളുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളും തർക്കങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും പരിഹരിക്കുകയും ചെയ്യുമെന്നും യു.എൻ ജനറൽ അസ്ലംബ്ലിയുടെ 75ാമത് സമ്മേളനത്തില്‍ പങ്കെടുക്കവെ ഷി ജിന്‍പിങ് വ്യക്തമാക്കി.
ആഗോള കുടുംബത്തിലെ അംഗങ്ങളായി കണ്ട് പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ക്കപ്പുറം എല്ലാവരും സഹകരിച്ച് മുന്നോട്ടുപോകണം. ഓരോ രാജ്യത്തിേൻറയും സ്വതന്ത്ര വികസന മാതൃകകളെ മറ്റ് രാജ്യങ്ങള്‍ മാനിക്കണം. ലോകത്തിെൻറ വൈവിധ്യങ്ങളെ മനുഷ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്നും ഷി ജിന്‍പിങ് പറഞ്ഞു.
കോവിഡ് എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ െഎക്യത്തോടെ നിലകൊള്ളണം. അന്താരാഷ്ട്രതലത്തിൽ കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന ലോകാരോഗ്യ സംഘടനുടെ പങ്ക് വളരെ വലുതാണ്. മഹാമാരിയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കവും അതിനെ ചൈനയുടേതെന്ന് മുദ്രകുത്താനുള്ള ശ്രമവും തള്ളണമെന്നും ഷി ജിൻപിങ് പറഞ്ഞു.
കോവിഡ് വാക്‌സിന്‍ നിർമിക്കാനുളള പരീക്ഷണം ചൈനയില്‍ നടന്നുവരികയാണെന്നും വാക്‌സിന്‍ ലോക നന്മക്കായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിൻ പൂര്‍ത്തിയായാല്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ജിന്‍പിങ് അറിയിച്ചു.
നേരത്തേ കൊറോണ വൈറസിനെ ചൈന വൈറസ് എന്ന് അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചത് വിവാദമായിരുന്നു. കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്താത്ത ചൈനക്കെതിരെ യു.എന്‍ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.