ലഡാക്കിനടുത്ത് വ്യോമതാവളം ചൈന വികസിപ്പിക്കുന്നു; യുദ്ധസജ്ജരാകാൻ ഷിയുടെ ആഹ്വാനം
text_fieldsന്യൂഡൽഹി: ഇന്ത്യയുമായി അതിർത്തർക്കം രൂക്ഷമായ സാഹചര്യത്തിൽ ലഡാക്കിനു സമീപത്തെ വ്യോമതാവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇതിെൻറ ഉപഗ്രഹദൃശ്യങ്ങൾ സഹിതം എൻ.ഡി.ടി.വിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
മേയ് അഞ്ചിനും ആറിനും ഇന്ത്യ-ചൈനീസ് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തിൽ നിന്ന് 200 കി.മി അകലെയുള്ള വ്യോമതാവളത്തിലാണ് ചൈന വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഇൻറലിജൻസ് വിദഗ്ധരായ ഡിസ്ട്രെഫയിൽ നിന്നാണ് രണ്ട് ഉപഗ്രഹചിത്രങ്ങൾ ലഭിച്ചത്. ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഏപ്രിൽ ആറിനും മേയ് 21നുമാണ്. ടിബറ്റിലെ എൻഗാരി ഗുൻസ വിമാനത്താവളത്തിെൻറതാണ് ചിത്രങ്ങൾ. ഇവിടെ ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്സി ട്രാക്ക് നിർമാണം ഉൾപ്പെടെ വൻതോതിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
വിമാനത്താവളത്തിെൻറ പ്രധാന റൺവേയുടെ ദൃശ്യമുള്ള മൂന്നാമത്തെ ചിത്രത്തിൽ ചൈനീസ് വ്യോമസേനയുടെ ജെ-11, ജെ-16 സീരീസിൽ പെട്ടതെന്നു കരുതുന്ന നാല് യുദ്ധവിമാനങ്ങളും കാണാം. റഷ്യൻ സുകോയ് 27 നിർമിക്കുന്ന ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ സുകോയ് 30 വിമാനങ്ങളുമായി കിടപിടിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള വ്യോമതാവളങ്ങളിലൊന്നാണ് എൻഗാരി ഗുൻസ വിമാനത്താവളം. ഇതിെൻറ ലൊക്കേഷനും കൃത്യമായി ചിത്രത്തിൽ കാണാം.
ആയിരക്കണക്കിന് ചൈനീസ് സൈനികർ ലഡാക്കിലെ നിയന്ത്രണ രേഖയിലോ അതിനു സമീപമോ എത്തിയതായും റിപ്പോർട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയെ ചൊല്ലി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനിക ഉദ്യോഗസ്ഥരുടെതടക്കം നിരവധി ഉന്നതതല കൂടിക്കാഴ്ചകൾ നടന്നിരുന്നു.
ഡൽഹിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനിക ഉദ്യോഗസ്ഥരുമായും വ്യോമസേന മേധാവിയുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യയിലുള്ള പൗരൻമാരെ നാട്ടിലെത്തിക്കാനും ചൈന ശ്രമം ശ്രമം തുടങ്ങിയിരുന്നു.
യുദ്ധസജ്ജരാകാൻ സൈന്യത്തിന് ഷിയുടെ ആഹ്വാനം
സംഘർഷ സാധ്യതക്കു ആക്കം കൂട്ടി സൈന്യത്തോട് സുസജ്ജമായിരിക്കാൻ ചൈനീസ് പ്രസിഡൻറ് ഷിജിൻപിങ് നിർദേശം നൽകി. മോശപ്പെട്ട സാഹചര്യം മുന്നിൽകണ്ട് രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കണമെന്നും ചൈനീസ് പീപ്ൾസ് ലിബറേഷൻ ആർമിക്ക് ഷിയുെട ഉത്തരവുണ്ട്. പീപ്ൾസ് ലിബറേഷൻ ആർമി, പീപ്ൾസ് ആംഷ് പൊലീസ് ഫോഴ്സ് എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് യുദ്ധസജ്ജരാകാൻ ഷിയുടെ ആഹ്വാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.