ആരെങ്കിലും തോൽക്കുകയോ ജയിക്കുകയോ ചെയ്യുന്ന കളിക്ക് എതിരാണെന്ന് ചൈന
text_fieldsന്യൂഡൽഹി: പരസ്പരം അകലാൻ കഴിയുന്ന രാജ്യങ്ങളല്ല ചൈനയും ഇന്ത്യയുമെന്നും ആരെങ്കിലും തോൽക്കുകയോ ജയിക്കുകയോ ചെയ്യുന്ന കളിക്ക് ചൈന എതിരാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ ഷാഹായ്. തങ്ങൾ ആധിപത്യം ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19ാം ദേശീയ കോൺഗ്രസിനു ശേഷമുള്ള നയതന്ത്ര നിലപാട് സൂചിപ്പിച്ചായിരുന്നു അഭിപ്രായപ്രകടനം.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണജനകമാണ്. വളരുന്ന ചൈന ഭീഷണിയാവുമെന്ന ഇന്ത്യയിലെ ആശങ്കയിൽ അടിസ്ഥാനമില്ല. സാമ്പത്തിക വളർച്ചയുള്ള സുസ്ഥിരമായ സമൂഹമാണ് ചൈനയുടേത്. ഇത് ലോകസമാധാനത്തിനും സംഭാവന നൽകും. വികസനത്തിനാണ് മുൻതൂക്കം. പരിഷ്കരണങ്ങൾ േലാകവുമായുള്ള ബന്ധങ്ങളിൽ േപ്രാത്സാഹനം നൽകും. ഇത് ഇന്ത്യയുമായും സഹകരണ വഴി തുറക്കും. പഞ്ചശീല തത്ത്വങ്ങൾ മുറുകെപ്പിടിച്ച് നല്ല സൗഹൃദം പ്രോത്സാഹിപ്പിക്കുന്ന വിധമാണ് സ്വതന്ത്ര വിദേശ നയത്തിൽ വിശ്വാസം അർപ്പിക്കുന്നത്.
19ാം പാർട്ടി കോൺഗ്രസിനു ശേഷം ചൈനീസ് നയതന്ത്രം പുതിയ ഭാവത്തിലാണ്. റഷ്യൻ പ്രധാനമന്ത്രി സന്ദർശിച്ചതും അമേരിക്കൻ പ്രസിഡൻറിെൻറ വരാനിരിക്കുന്ന സന്ദർശനവും ചൈനീസ് നേതാക്കൾ അപെക് സാമ്പത്തിക മേധാവികളുടെ യോഗത്തിൽ പെങ്കടുക്കാനിരിക്കുന്നതും ഇതിന് ഉദാഹരണമാണ്. ആഴത്തിലുള്ള പരിഷ്കരണത്തിെൻറയും നവീകരണത്തിെൻറയും നിർണായക ഘട്ടത്തിൽ ഇരു രാജ്യങ്ങളും അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കണം. ചൈനീസ് സർക്കാർ ഇന്ത്യൻ ബന്ധത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. പരസ്പര വിശ്വാസം വർധിപ്പിച്ചും സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും അഭിപ്രായ വ്യത്യാസങ്ങൾ ശരിയായ വിധത്തിൽ കൈകാര്യം ചെയ്തും ഉഭയകക്ഷി ബന്ധത്തെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള ആ അഭിപ്രായ െഎക്യമാണ് നാം നടപ്പാക്കേണ്ടതെന്ന് ലേഖനത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.