കശ്മീരിൽ ചൈന ഇടപെടുന്നുവെന്ന് മഹ്ബൂബ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ സുരക്ഷവിഷയങ്ങളിൽ ചൈന ഇടപെടുന്നതായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ആരോപിച്ചു. അമർനാഥ് യാത്രക്കുനേരെയുണ്ടായ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജമ്മു-കശ്മീർ മുഖ്യമന്ത്രി. ഇന്ത്യ-ചൈന ബന്ധം വഷളായതിനിടയിലാണ് മഹ്ബൂബയുടെ പരാമർശം.
അമർനാഥ് ആക്രമണം സംസ്ഥാനത്ത് വർഗീയസംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് കുറ്റപ്പെടുത്തിയ മഹ്ബൂബ, എല്ലാ പാർട്ടികളും രാഷ്ട്രീയത്തിനതീതമായി ഉയർന്ന് സംസ്ഥാനത്തെ പിന്തുണച്ചതിൽ നന്ദി പ്രകടിപ്പിച്ചു. നിലവിലുള്ള പോരാട്ടത്തിൽ ബാഹ്യശക്തികളും ഉൾെപ്പട്ടിട്ടുണ്ട്. നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. പുറത്തുനിന്ന് വരുന്ന ഭീകരർ സംസ്ഥാനത്ത് അസ്വസ്ഥത പടർത്താൻ ശ്രമിക്കുകയാണ്. നിർഭാഗ്യവശാൽ ചൈനയും ഇപ്പോൾ ഇടപെട്ടുതുടങ്ങി -മഹ്ബൂബ പറഞ്ഞു. രാജ്നാഥുമായുള്ള അരമണിക്കൂർ കൂടിക്കാഴ്ചയിൽ അമർനാഥ് തീർഥാടകർക്ക് സുരക്ഷ വർധിപ്പിക്കുന്നതും കശ്മീർ താഴ്വരയിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതും ഉൾപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.