Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​സ്​​തു​ത​ക​ൾ...

വ​സ്​​തു​ത​ക​ൾ പു​റ​ത്തു​വി​ടാ​തെ ചൈ​​ന;  അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടതായി ചൈനീസ്​ പത്രം

text_fields
bookmark_border
വ​സ്​​തു​ത​ക​ൾ പു​റ​ത്തു​വി​ടാ​തെ ചൈ​​ന;  അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടതായി ചൈനീസ്​ പത്രം
cancel

ബെയ്​ജിങ്​: ​കിഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ്വ​ര​യി​ല്‍ നടന്ന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈന്യത്തിനുണ്ടായ ആളപായം പുറത്തുവിടാതെ ചൈന. ചൈ​നീ​സ് സൈ​നി​ക​ര്‍ക്ക് ആ​ള​പാ​യം സം​ഭ​വി​ച്ചെ​ന്ന്​ ഇ​ന്ത്യ​ അ​റി​യി​ച്ചെ​ങ്കി​ലും എ​ത്ര പേ​ര്‍ക്കെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല. ചൈ​ന​യാ​ക​​ട്ടെ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

43 ചൈനീസ്​ സൈനികർക്ക്​ ജീവഹാനിയോ ഗുരുതര പരിക്കോ ഏറ്റിട്ടുണ്ടെന്നാണ്​ ഇന്ത്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നത്​. ഇരുവിഭാഗവും ഇരുമ്പ്​ ദണ്ഡും തോക്കും ഉപയോഗിച്ച്​ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ വിവരം. വെടിവെപ്പ്​ ഉണ്ടായിട്ടില്ല. പരസ്​പരം രൂക്ഷമായ കല്ലേറ്​ നടന്നിരുന്നു. 

ഇ​ന്ത്യ​ന്‍ സൈ​ന്യം ആ​ദ്യം ഇ​റ​ക്കി​യ പ്ര​സ്താ​വ​ന ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ്​ ഇ​രു​ഭാ​ഗ​ത്തും ആ​ള​പാ​യ​മു​ണ്ടാ​യെ​ന്ന് അ​റി​യി​ച്ച​ത്. ഗ​ല്‍വാ​നി​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ച് ചൈ​നീ​സ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 11 പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തു​വെ​ന്ന്  ചൈ​ന​യു​ടെ ഒൗ​ദ്യോ​ഗി​ക ഇം​ഗ്ലീ​ഷ്​ ദി​ന​പ​ത്ര​മാ​യ ‘ഗ്ലോ​ബ​ല്‍ ടൈം​സ്’ റിപ്പോർട്ട്​ ചെയ്​തു.  പ​ത്ര​ത്തി​​​െൻറ മു​തി​ര്‍ന്ന റി​പ്പോ​ര്‍ട്ട​ര്‍ വാ​ങ് വെ​ന്‍വെ​ന്‍ ആ​ണ്​ ട്വി​റ്റ​റി​ലൂ​ടെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍, കൃ​ത്യ​മാ​യ ആ​ള​പാ​യം സം​ബ​ന്ധി​ച്ച്​  ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ പ​ത്രം ട്വീ​റ്റ് ചെ​യ്തു. 

ചൈ​നീ​സ് പ​ക്ഷ​ത്ത്​ അ​പാ​യം സം​ഭ​വി​ച്ചെ​ന്ന്  ഗ്ലോ​ബ​ല്‍ ടൈം​സ് എ​ഡി​റ്റ​ര്‍ ഹു ​ഷി​ന്നും ട്വീ​റ്റ്​ ചെ​യ്​​തു.  ഇ​ന്ത്യ അ​ഹ​ങ്കാ​രം കാ​ണി​ക്കേ​ണ്ടെ​ന്നും ചൈ​ന​യു​ടെ സം​യ​മ​നം ദൗ​ര്‍ബ​ല്യ​മാ​യി കാ​ണേ​ണ്ടെ​ന്നും ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india chinaladakhChinese Attackgalwan attack
News Summary - china keep silence in galwan attack
Next Story