Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസൂദ്​ അസ്​ഹറിനെതിരായ...

മസൂദ്​ അസ്​ഹറിനെതിരായ പ്രമേ​യത്തെ ചൈന വീറ്റോ ​ചെയ്​തേക്കും

text_fields
bookmark_border
Masood Azhar,
cancel

ന്യൂഡൽഹി: യു.കെ, യു.എസ്​, ഫ്രാൻസ്​ തുടങ്ങിയ ലോക രാജ്യങ്ങൾ മസൂദ്​ അസ്​ഹറിനെതിരായ നീക്കങ്ങൾ ​െഎക്യരാഷ്​ട്ര സഭയ ുടെ സുരക്ഷാ സമിതിയിൽ ശക്​തമാക്കുന്നതിനിടെ ചൈന നീക്കത്തെ എതിർക്കുമെന്ന്​ റിപ്പോർട്ട്​. അസ്​ഹറിനെ ആഗോള ഭീകര നായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ്​ നടക്കുന്നത്​.

രക്ഷാസമിതിയിൽ ചൈന ഒഴികെയുള്ള രാജ്യങ്ങൾ ഇൗ നീക്കത്തെ പിന്തുണക്കുന്നുണ്ട്​. എന്നാൽ, തീരുമാനത്തെ ചൈന വീറ്റോ ചെയ്​താൽ അസ്​ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നത്​ ഇനിയും നീളും. ഇത്​ മൂന്നാം തവണയാണ്​ അസ്​ഹറിനെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കാൻ നീക്കം നടത്തുന്നത്​. മുമ്പ്​ 2016ലും 17ലും സമാനമായ ശ്രമം നടന്നിരുന്നു. എന്നാൽ, ചൈനയുടെ എതിർപ്പിനെ തുടർന്ന്​ ഇത്​ സാധ്യമായിരുന്നില്ല.

അതേ സമയം, യു.എൻ മേധാവി അ​​േൻറാണിയോ ഗുട്ടറസ്​ വിഷയത്തൽ ഇരു വിഭാഗങ്ങളുമായും ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്​. ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള പ്രശ്​നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ്​ യു.എൻ ആവശ്യപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausmasood azharmalayalam news
News Summary - China May Veto UN Sanctions Against Masood Azhar-World news
Next Story