അരുണാചലിൽ ഇന്ത്യ അതിർത്തി ലംഘിച്ചിരുന്നെന്ന് ചൈന: നിഷേധിച്ച് ഇന്ത്യ
text_fieldsകിബിത്തു: അരുണാചൽ പ്രദേശിൽ ഇന്ത്യ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് പട്രോളിങ് നടത്തിയിരുന്നുവെന്ന് ൈചന. അരുണാചൽ പ്രദേശിലെ അസാഫിലയിൽ ചൈനയുടെ പ്രദേശത്ത് ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തിയെന്നാണ് ചൈനയുടെ ആരോപണം. എന്നാൽ, അപ്പർ സുബാൻസിരി മേഖലയിൽ വരുന്ന ഇൗ പ്രദേശം ഇന്ത്യയുടേതാണെന്നും ഇവിടെ സ്ഥിരമായി പട്രോളിങ് നടത്താറുള്ളതാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡിസംബർ 21,22, 23 തീയതികളിൽ അസാഫിലയിൽ ഇന്ത്യൻ സൈന്യം വലിയ രീതിയിൽ പട്രോളിങ് നടത്തിയിരുന്നുവെന്ന് കിബത്തുവിൽ നടന്ന ബോർഡർ പേഴ്സണൽ മീറ്റിങ്ങിൽ ചൈന ആരോപിച്ചു. അസാഫിലയിൽ ഇന്ത്യൻ സൈനികരുടെ പട്രോളിങ്ങിൽ ചൈന പ്രതിഷേധമറിച്ചത് ആശ്ചര്യമായി തോന്നുന്നുവെന്നും അരുണാചലിെൻറ ഭാഗമായ പ്രദേശമാണിതെന്നുമാണ് ഇന്ത്യയുടെ പ്രതികരണം.
അതിർത്തി നിയന്ത്രണ രേഖ ലംഘിച്ചതുമായി ബന്ധപ്പെട്ട പരാതികൾ ഇരു രാജ്യങ്ങളും ബോർഡർ പേഴ്സണൽ മീറ്റിങ്ങിൽ ഉന്നയിച്ചു. ഇന്ത്യൻ സൈന്യത്തിൽ നിന്നുമുണ്ടായ കടന്നുകയറ്റം അതിർത്തിയിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നുവെന്നും ചൈനയുടെ പീപ്പിൾസ് ലിബറേഷൻസ് ആർമി ആരോപിച്ചു. ചൈനയുടെ ടൂട്ടിങ് ഭാഗത്ത് റോഡ് നിർമാണം നടത്താനെത്തിച്ച ഉപകരണങ്ങൾ ഇന്ത്യൻ സൈനികൾ നശിപ്പിച്ചതായും പരാതിയുണ്ട്. എന്നാൽ ലൈൻ ഒാഫ് ആക്ച്ച്വൽ കൺട്രോൾ ലംഘിച്ച് പട്രോളിങ് നടത്തിയില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
അതിർത്തിയിൽ ചൈനയുടെ റോഡ് നിർമാണത്തെ ഇന്ത്യ എതിർത്തിരുന്നു. ദോക്ലാമിൽ ചൈനീസ് കടന്നുകയറ്റത്തിനെതിരെയും ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു.
അതിർത്തിയിലെ തർക്കമേഖലയിൽ ചൈന റോഡ് നിർമിക്കുന്നത് ഇന്ത്യൻ സൈന്യം തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം ദോക്ലാമിൽ ഇരു സൈന്യവും 73 ദിവസമാണ് യുദ്ധസമാന സാഹര്യത്തിൽ മുഖാമുഖം നിന്നത്. കഴിഞ്ഞ ജൂൺ 16ന് തുടങ്ങിയ ഇൗ പ്രശ്നം നിരവധി ചർച്ചകളെ തുടർന്ന് ആഗസ്റ്റ് 28നാണ് അവസാനിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.