അരുണാചലിലെ 11 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് ചൈന
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യൻ പരമാധികാരത്തിനെതിരെ പ്രകോപന നീക്കവുമായി വീണ്ടും ചൈന. സംസ്ഥാനത്തെ 11 സ്ഥലങ്ങൾക്ക് പുതിയ പേരിട്ടാണ് ചൈനയുടെ പുതിയ പ്രകോപനം. തലസ്ഥാനമായ ഇറ്റാനഗറിനോട് ചേർന്ന പ്രദേശവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ നാമങ്ങളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരികയെന്ന പേരിൽ ചൈന പുറത്തിറക്കുന്ന മൂന്നാമത്തെ പട്ടികയാണിത്.
2017ൽ ആറ് പ്രദേശങ്ങളുടെ പട്ടികയാണ് സിവിലിയൻ കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചത്. 2021 ഡിസംബറിൽ പുനർനാമകരണം ചെയ്യുന്ന 15 പ്രദേശങ്ങളുടെ കൂടി പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് പർവ്വത പ്രദേശങ്ങൾ, രണ്ട് ജനവാസ കേന്ദ്രങ്ങൾ, രണ്ട് കരപ്രദേശങ്ങൾ, രണ്ട് നദികൾ എന്നിവയാണ് ഇത്തവണ പുനർനാമകരണം ചെയ്യുന്നത്. ഈ പ്രദേശങ്ങളെല്ലാം ഇന്ത്യയുടെ അധികാര പരിധിയിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.