ഇന്ത്യയുമായി കൂടുതൽ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്ന് ചൈന
text_fieldsബെയ്ജിങ്: ഇന്ത്യയുമായി അതിർത്തിയിൽ കൂടുതൽ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്ന് ൈചന. കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ചൈനീസ് വക്താവിെൻറ പ്രതികരണം.
ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീർണമാകുന്ന ഏകപക്ഷീയ നടപടികൾ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ചർച്ചകളിലൂടെയും കൂടിയാലോചനക്ക് ശേഷവും പ്രശ്നം പരിഹരിക്കുമെന്നും ചൈനീസ് വക്താവ് പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെ തിരിച്ചടിയിൽ 43 ചൈനീസ് സൈനികർക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ ആക്രമണം.
തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യൻ കേണലും രണ്ട് സൈനികരും വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് 17പേർ അതിർത്തിയിലെ കൊടുംതണുപ്പ് മൂലമാണ് മരിച്ചതെന്നും കരസേന വാർത്തക്കുറിപ്പിൽ അറിയിച്ചു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.