അതിർത്തി തർക്കം: സമവായത്തിലെത്തിയെന്ന് ചൈന
text_fieldsബെയ്ജിങ്: അതിർത്തി തർക്കം സമവായത്തിലെത്തിയെന്ന സൂചനകൾ നൽകി ചൈന. ജൂൺ ആറിന് ഇരു രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.
ചൈനീസ് വിദേശകാര്യവക്താവ് ഹുവ ചുൻയിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഡാക്കിലെ അതിർത്തി തർക്കത്തിൽ ചില കാര്യങ്ങളിൽ ധാരണയായെന്നും കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയിൽ പഴയ സ്ഥിതി തുടരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സംഘർഷങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
നയതന്ത്രതലത്തിലും സൈനികതലത്തിലും ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഈ ചർച്ചകൾ ഫലപ്രദമാണെന്നും ഹുവ ചുൻയിങ് അറിയിച്ചു. വരും ദിവസങ്ങളിലും ഇരു രാജ്യങ്ങളിലെ സൈനികമേധാവികൾ ചർച്ച നടത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.