Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപുകൾ നിരോധിച്ചതിൽ...

ആപുകൾ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്​ ചൈന

text_fields
bookmark_border
ആപുകൾ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്​ ചൈന
cancel

ന്യൂഡ​ൽഹി: ടിക്​ടോക്ക്​ ഉൾ​പ്പെടെ 59 ചൈനീസ്​ ആപുകൾ ഇന്ത്യ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്​ ചൈന. 'ചൈന ശക്തമായി ആശങ്കപ്പെടുന്നു' ചൈനീസ്​ വിദേശകാര്യമന്ത്രാലയ വക്താവ്​ സാവോ ലിജിയൻ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

ജനപ്രിയ ആപായ ടിക്​ടോക്​, വിചാറ്റ്​, എക്​സെൻഡർ, ഷെയർ ഇറ്റ്​ തുടങ്ങിയ 59 ആപുകൾ ഇന്ത്യയിൽ നിരോധിക്കുന്നതായി തിങ്കളാഴ്​ച വൈകുന്നേരമാണ്​ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്​. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്​തമാക്കിയിരുന്നു.

ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​​​െൻറ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ നീക്കം.

ആപ്പുകൾ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്​ ​സ്​റ്റോറിൽ നിന്നും ടിക്​ ടോകിനെ നീക്കി. തിങ്കളാഴ്​ച രാത്രി വരെ ഇരു സ്​റ്റോറുകളിൽ ആപ്പ്​ ലഭ്യമായിരുന്നുവെങ്കിലും ചൊവ്വാഴ്​ച രാവിലെയോടെ നീക്കുകയായിരുന്നു.

നിരോധനത്തിൽ ടിക്​ ടോകി​െൻറ പ്രതികരണം പുറത്ത്​ വന്നു​. കേന്ദ്രസർക്കാർ പ്രതിനിധികളെ ​കണ്ട്​ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. ഇന്ത്യൻ നിയമമനുസരിച്ചുള്ള ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും ടിക്​ടോക്​ പാലിക്കുമെന്ന്​ കമ്പനിയുടെ ഇന്ത്യ മേധാവി നിഖിൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ഉപയോക്​താക്കളുടെ വിവരങ്ങൾ ചൈനക്ക്​ കൈമാറുന്നില്ലെന്നും ടിക്​ ടോക്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tik tokchinese apps
News Summary - China Says Strongly Concerned After India Blocks Chinese Apps
Next Story