വുഹാൻ ഉച്ചകോടി ഇന്ത്യൻ പ്രതീക്ഷയെ കടത്തിവെട്ടുമെന്ന് ചൈന
text_fieldsബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്രേമാദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ചൈനയിലെ വുഹാനിൽ നടത്തുന്ന അനൗപചാരിക ഉച്ചകോടി ഇന്ത്യൻ പ്രതീക്ഷയെ കടത്തിവെട്ടുന്നതായിരിക്കുമെന്ന് ചൈന. വുഹാൻ മോദിയെ സംബന്ധിച്ച് സുഖകരമായ സ്ഥലമായിരിക്കും.ഇരുനേതാക്കളും രണ്ടുദിവസം വുഹാനിലുണ്ടാകും. വിവിധ വേദികളിൽ ഇരുവരും സംസാരിക്കും. ഇരുവരും മാത്രമായി ഏറെ സമയം ചെലവഴിക്കും. സംഭാഷണത്തിനുള്ള പുതിയൊരു നീക്കമാണ് ഇരുരാജ്യങ്ങളും ഒരുക്കുന്നതെന്നും ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് സ്യാൻയു വ്യക്തമാക്കി. 27, 28 തീയതികളിലാണ് മോദിയുടെ ചൈനീസ് സന്ദർശനം.
മോദി ഷി ജിൻപിങ്ങുമായി തന്ത്രപ്രധാന ചർച്ച നടത്തുമെങ്കിലും കരാറുകളിൽ ഒപ്പിടുകയോ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയോ ഇല്ലെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തർക്കവിഷയങ്ങളുണ്ടെങ്കിലും ഇവയിൽ ഏതെങ്കിലും വിഷയത്തിലൂന്നിയായിരിക്കില്ല ചർച്ച. എന്നാൽ, വിവിധ വിഷയങ്ങളെക്കുറിച്ച് അനൗപചാരിക ചർച്ച നടക്കും.
അനൗപചാരിക ഉച്ചകോടിയാണെങ്കിലും പരസ്പര വിശ്വാസം വളർത്താൻ ഇരുനേതാക്കളും ഹൃദയം തുറന്ന് സംസാരിക്കും. ദോക്ലാം പ്രശ്നം ചർച്ചയാകുമോ എന്ന ചോദ്യത്തിന്, ഇത് വിശ്വാസമില്ലായ്മമൂലം സംഭവിച്ചതാണെന്നായിരുന്നു മറുപടി. അതിർത്തി പ്രശ്നം പരിഹരിക്കാൻ തക്ക അന്തരീക്ഷമുണ്ടാക്കുകയാണ് പ്രധാനം. മേഖലയുടെ സുരക്ഷയും വികസനവും ലക്ഷ്യം െവച്ചായിരിക്കും ചർച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചെപ്പടുത്തുന്നതിൽ വുഹാൻ ഉച്ചകോടി വേണ്ടത്ര മുന്നൊരുക്കം നടത്തിക്കഴിഞ്ഞതായും ഉച്ചകോടിയുടെ ഭാഗമായി ഭിന്നത കുറക്കാനുള്ള ഉന്നതതല യോഗങ്ങൾ അടക്കം നടന്നതായും അദ്ദേഹം പറഞ്ഞു.
2014ൽ അധികാരത്തിലെത്തിയശേഷം മോദിയുടെ നാലാമത്തെ ചൈനീസ് സന്ദർശനമാണിത്. ജൂൺ ഒമ്പത്, 10 തീയതികളിൽ ക്വിങ്ഡാവോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിക്ക് മോദി വീണ്ടും ചൈനയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.